ഐറിന് പിന്നാലെ കുഞ്ഞനുജൻ ഐഡനും ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ യുകെയിലെ സ്വിൻഡൻ മലയാളികൾ.
മൂത്ത മകൾ ഐറിൻ മരിച്ചതിന് പിന്നാലെ ഏഴ് വയസുകാരനായ കുഞ്ഞനുജൻ ഐഡനും കഴിഞ്ഞ ദിവസം യാത്രയായി. ഇതോടെ അപൂർവ്വ രോഗം ബാധിച്ച്, നാലു മാസത്തിനിടെ രണ്ട് മക്കളെ നഷ്ടമായതിന്റെ സങ്കടകടലിലാണ് യുകെ മലയാളി ദമ്പതികളായ ഉഴവൂർ സ്വദേശി തോമസും ഭാര്യ സ്മിതയും.
അപൂർവങ്ങളിൽ അപൂർവമായ ന്യൂറോളജിക്കൽ രോഗം ബാധിച്ചു ഏറെ നാളായി ചികിത്സയിലായിരുന്നു ഐഡൻ. പൊടുന്നനെ രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് നാലിനായിരുന്നു ഇതേ രോഗം ബാധിച്ച് ഐഡന്റ സഹോദരി ഐറിൻ മരണമടഞ്ഞത്.
ഐറിന്റെ വേർപാടിന്റെ സങ്കടം മാറുന്നതിന് മുൻപ് തന്നെ തന്റെ രണ്ടാമത്തെ കുട്ടിയേയും മരണം വന്നു കൂട്ടിക്കൊണ്ടുപോയതിൽ ഹൃദയം തകർന്നിരിക്കയാണ് മാതാപിതാക്കൾ. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഇപ്പോള്‍ സ്വിൻഡനിലെ കൂട്ടുകാരും വേണ്ടപ്പെട്ടവരും തേങ്ങുകയാണ്.
സംസ്കാര ശുശ്രുഷകൾ പിന്നീട് നാട്ടിലെ മാതൃ ഇടവകയിൽ നടത്തപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.