നിലവിലുള്ള നിയമങ്ങൾ പ്രകാരം, അഞ്ച് വയസ് പൂർത്തിയാകുമ്പോൾ കുട്ടികൾ ബയോമെട്രിക് വിവരങ്ങൾ പുതുക്കേണ്ടതുണ്ട്. എന്നിരുന്നിട്ടും, നിരവധി കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ഇപ്പോഴും പുതുക്കിയിട്ടില്ലെന്ന് യുഐഡിഎഐ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ മുന്നറിയിപ്പ്
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, സ്കോളർഷിപ്പുകൾ, എൻട്രൻസ് പരീക്ഷകൾ, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) സ്കീമുകൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾക്ക് ആധാർ നിർബന്ധമായതിനാൽ, കാലതാമസമില്ലാതെ ബയോമെട്രിക് അപ്ഡേറ്റ് പൂർത്തിയാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക.
ഏഴ് വയസ് പൂർത്തിയായ കുട്ടികളുടെ ആധാർ കാർഡുകൾക്ക് മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ് (MBU) പൂർത്തിയാക്കണമെന്ന് രക്ഷിതാക്കളോട് ആവർത്തിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI).
ഈ നിർബന്ധിത പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ കുട്ടികളുടെ ആധാർ കാർഡുകൾ പ്രവർത്തനരഹിതമാകുമെന്ന് യുഐഡിഎഐ മുന്നറിയിപ്പ് നൽകി
അഞ്ച് മുതൽ ഏഴ് വയസ് വരെ പ്രായമുള്ള കുട്ടിക്ക് ബയോമെട്രിക് അപ്ഡേറ്റ് സൗജന്യമായി ചെയ്യാവുന്നതാണ്. ഏഴ് വയസിന് ശേഷമുള്ള കുട്ടികൾക്ക് 100 രൂപ നിശ്ചിത ഫീസ് ഈടാക്കും. കുട്ടിക്ക് 7 വയസ് തികയുകയും, ബയോമെട്രിക് അപ്ഡേറ്റ് പൂർത്തിയാക്കുകയും ചെയ്‌തില്ലെങ്കില്‍ ആധാർ
എന്താണ് മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ്?
ആധാർ ആക്ട് 2016 അനുസരിച്ച്, അഞ്ച് വയസ്സ് പൂർത്തിയാകുമ്പോൾ കുട്ടികളുടെ വിരലടയാളം, ഐറിസ് സ്കാൻ, മുഖചിത്രം എന്നിവ ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ പുതുക്കണം. ഈ പ്രായത്തിൽ ഈ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ പാകമായെന്നാണ് യുഐഡിഎഐ കണക്കാക്കുന്നത്. കൂടാതെ, 15 വയസ്സ് പൂർത്തിയാകുമ്പോഴും ഒരിക്കൽ കൂടി ഈ വിവരങ്ങൾ പുതുക്കേണ്ടതുണ്ട്. കാലക്രമേണ കുട്ടികളുടെ ബയോമെട്രിക് വിവരങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതുകൊണ്ടാണ് ഈ അപ്ഡേറ്റ് നിർബന്ധമാക്കുന്നത്.
കുട്ടികളുടെ ബയോമെട്രിക് വിവരങ്ങളുടെ കൃത്യതയും വിശ്വാസ്യതയും നിലനിർത്തുന്നതിന് മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ് (എംബിയു) കൃത്യസമയത്ത് പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഏഴ് വയസ്സ് കഴിഞ്ഞിട്ടും എംബിയു പൂർത്തിയാക്കിയില്ലെങ്കിൽ, നിലവിലുള്ള നിയമമനുസരിച്ച് ആധാർ നമ്പർ പ്രവർത്തനരഹിതമാക്കാൻ സാധ്യതയുണ്ട്, ആധാർ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് യുഐഡിഎഐ എസ്എംഎസുകളും അയച്ചുതുടങ്ങിയിട്ടുണ്ട്.
സൗജന്യമായി അപ്ഡേറ്റ് ചെയ്യാം
അഞ്ച് വയസ്സിനും ഏഴ് വയസ്സിനും ഇടയിൽ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യുന്നതിന് ഫീസ് ഈടാക്കില്ല. എന്നാൽ, ഏഴ് വയസ്സ് കഴിഞ്ഞാണ് അപ്ഡേറ്റ് ചെയ്യുന്നതെങ്കിൽ 100 രൂപ ഫീസായി നൽകേണ്ടിവരും.
എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
കുട്ടികളുടെ ആധാർ ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
ആധാർ സേവാ കേന്ദ്രം കണ്ടെത്തുക:
നിങ്ങളുടെ അടുത്തുള്ള ആധാർ സേവാ കേന്ദ്രം (ASK) അല്ലെങ്കിൽ അംഗീകൃത ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിക്കുക. UIDAI-യുടെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in സന്ദർശിച്ച് അടുത്തുള്ള കേന്ദ്രം കണ്ടെത്താനോ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനോ സാധിക്കും.
അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക (നിർബന്ധമല്ല): ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നത് കാത്തിരിപ്പ് സമയം ലാഭിക്കാൻ സഹായിക്കും.
ആവശ്യമുള്ള രേഖകൾ
- കുട്ടിയുടെ ആധാർ കാർഡ് (ഉണ്ടെങ്കിൽ).
- കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് (ജനന തീയതിയുടെ തെളിവ്).
- രക്ഷിതാക്കളിൽ ഒരാളുടെ ആധാർ കാർഡ് (തിരിച്ചറിയലിനും ബന്ധം തെളിയിക്കുന്നതിനും).രക്ഷിതാവിന്റെ തിരിച്ചറിയൽ രേഖയും മേൽവിലാസം തെളിയിക്കുന്ന രേഖയും (ആവശ്യമെങ്കിൽ). കുട്ടിയുടെ സ്വന്തമായി മേൽവിലാസമോ തിരിച്ചറിയൽ രേഖയോ ആവശ്യമില്ല.
കേന്ദ്രത്തിൽ പോകുക: കുട്ടിയോടൊപ്പം ആവശ്യമായ രേഖകളുമായി തിരഞ്ഞെടുക്കപ്പെട്ട ആധാർ സേവാ കേന്ദ്രത്തിൽ എത്തുക.
ഫോം പൂരിപ്പിക്കുക: ആധാർ എൻറോൾമെന്റ്/അപ്ഡേറ്റ് ഫോം പൂരിപ്പിക്കുക.
ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തുക:
കുട്ടിയുടെ വിരലടയാളങ്ങൾ, ഐറിസ് സ്കാനുകൾ, പുതിയ ഫോട്ടോ എന്നിവ ഇവിടെ വെച്ച് എടുക്കും.
രക്ഷിതാവിന്റെ അംഗീകാരം: രക്ഷിതാക്കളിൽ ഒരാൾ അവരുടെ ആധാർ ബയോമെട്രിക് ഉപയോഗിച്ച് അംഗീകാരം നൽകുകയും സമ്മതപത്രം ഒപ്പിടുകയും വേണം.
ഫീസ് അടയ്ക്കുക (ബാധകമെങ്കിൽ): കുട്ടിയുടെ വയസ്സ് ഏഴിൽ കൂടുതലാണെങ്കിൽ 100 രൂപ ഫീസ് അടയ്ക്കുക. അഞ്ച് വയസ്സിനും ഏഴ് വയസ്സിനും ഇടയിലാണെങ്കിൽ ഇത് സൗജന്യമാണ്.
അക്നോളജ്മെന്റ് സ്ലിപ്പ്: അപ്ഡേറ്റ് ചെയ്ത ശേഷം ഒരു അക്നോളജ്മെന്റ് സ്ലിപ്പ് ലഭിക്കും. ഇത് ഉപയോഗിച്ച് അപ്ഡേറ്റിന്റെ നിലവിലെ സ്ഥിതി ഓൺലൈനിൽ ട്രാക്ക് ചെയ്യാം.
പ്രോസസിങ് സമയം: സാധാരണയായി കുറച്ച് ദിവസങ്ങൾക്കുള്ളിൽ വിവരങ്ങൾ ആധാർ ഡാറ്റാബേസിൽ അപ്ഡേറ്റ് ആകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.