എടപ്പാൾ: അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സിൻ്റെ മലപ്പുറം ജില്ലാ സമ്മേളനം എടപ്പാൾ അമാന മാളിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് കെ.എം. മസൂദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെൻട്രൽ സോൺ സെക്രട്ടറി മനോജ് കുമാർ, ട്രഷറർ ഷാജുമോൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
സമ്മേളനത്തിൽ താഴെ പറയുന്ന പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു:
- അംഗങ്ങളുടെ ക്ഷേമത്തിനായി ശ്രീ വത്സൻ ആശ്വാസ് വെൽഫെയർ സ്കീം ജില്ലയിൽ നടപ്പിലാക്കാൻ തീരുമാനിച്ചു.
- എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു
. - പൊന്നാനി താലൂക്ക് കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി ഷാജുമോൻ (പ്രസിഡന്റ്), ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡന്റ്), നൗഷാദ് (സെക്രട്ടറി), അബ്ദുൽ ലത്തീഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
- മലപ്പുറം ജില്ലയുടെ പുതിയ ഭാരവാഹികളായി റീജ നേടിയോടത്ത് (പ്രസിഡന്റ്), അഷറഫ് അലി (സെക്രട്ടറി), സാദിഖ് അലി (ട്രഷറർ), ബി ബിഷ് (ജോയിന്റ് സെക്രട്ടറി), അജ്മൽ (വൈസ് പ്രസിഡന്റ്) എന്നിവരെയും, സംസ്ഥാന കൗൺസിലിലേക്ക് ഷാജുമോൻ, ബിബിഷ് എന്നിവരെയും തിരഞ്ഞെടുത്തു.
- പുതിയ കാലഘട്ടത്തിൽ ടാക്സ് പ്രാക്ടീഷണർമാർ നേരിടുന്ന വെല്ലുവിളികളും, ഇടപാടുകാർക്ക് ജി.എസ്.ടി., ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് യാതൊരു പ്രശ്നങ്ങളും വരാത്ത രീതിയിൽ വ്യക്തമായ കണക്കെഴുത്തിൻ്റെ ആവശ്യകതയും യോഗത്തിൽ പ്രധാന ചർച്ചാ വിഷയങ്ങളായി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.