കോള്വിന് ബേ : ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ആരാധനാലയത്തില്‍ എത്തുന്ന മലയാളികളെ ലക്ഷ്യം വച്ച് വീണ്ടും മോഷണവും ഒപ്പം ആക്രമണ ശ്രമവും.
ഇന്നലെ വൈകുന്നേരം നോര്ത്തവെയ്ല്സിലെ കൊള്‍വിന്‍ ബേയില്‍ മലയാളി വിശ്വാസികള്‍ മാസം തോറും ഉള്ള പ്രാര്‍ത്ഥനയ്ക്ക് എത്തിയപ്പോഴാണ് കാര്‍ ആക്രമിച്ചു മോഷണം നടന്നിരിക്കുന്നത്. സെന്റ് ജോസഫ് പള്ളിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ കിടന്ന ലാന്‍ഡ് റോവര്‍ കാറുകളാണ് മോഷ്ടാക്കളുടെ ലക്ഷ്യത്തിനു ഇരയായായത്.മോഷണമാണ് പ്രാഥമിക ലക്ഷ്യം എന്ന് സൂചനയുണ്ടെങ്കിലും പതിവായി പ്രദേശത്തു മലയാളികള്‍ കൂടുതലായി എത്തുന്നതില്‍ ഉള്ള അസഹിഷ്ണുതയും കാരണമാണോ എന്നും സംശയിക്കപ്പെടുന്നുണ്ട്. കാരണം സംഭവത്തിന് തൊട്ടു മുന്‍പ് ഒരു പുരുഷനും സ്ത്രീയും പ്രദേശത്തെത്തി ഇവിടെയെന്താ പതിവില്ലാതെ കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് എന്ന് തിരക്കായതായി പറയപ്പെടുന്നു.
പള്ളിയില്‍ എത്തിയവരുടേതാണ് കാറുകള്‍ എന്ന് പറഞ്ഞതോടെ യുവാവും യുവതിയും മടങ്ങിയെങ്കിലും അല്പം സമയം കഴിയും മുന്‍പേ ആക്രമണം നടക്കുകയായിരുന്നു. ഇതിനു മുന്‍പ് ഇവിടെ മലയാളികള്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടതായി സൂചനയില്ല.
ചങ്ങനാശേരി, അയര്‍ക്കുന്നം സ്വദേശികളുടേതാണ് ആക്രമിക്കപ്പെട്ട കാറുകള്‍. ഒരു കാറില്‍ നിന്നും മോഷ്ടിച്ച പേഴ്സിലെ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് പണം എടുക്കാന്‍ ശ്രമം നടന്നെങ്കിലും മോഷണം നടത്തിയവരുടെ ലൊക്കേഷന്‍ ലഭ്യമായിട്ടില്ല. എങ്കിലും അക്രമം നടത്തിയവര്‍ പ്രദേശം വിട്ടു പോയിട്ടില്ല എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ പോലീസ് തികഞ്ഞ ഉദാസീനത കാണിക്കുന്നത് യുകെ മലയാളികളുടെ പതിവ് അനുഭവം കൂടിയാണ്. പോലീസ് മനസ് വച്ചാല്‍ പിടികൂടാവുന്ന ഇത്തരം സംഭവങ്ങളില്‍ ഒരു നടപടിയും ഇല്ലാതെ പോകുന്നതിനാല്‍ മാത്രമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.