തിരുവനന്തപുരം :മൂന്നാഴ്ചയിലേറെയായി തിരുവനന്തപുരത്ത് കുടുങ്ങിക്കിടക്കുന്ന ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ തകരാർ നാളെയോടെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിൽ ബ്രിട്ടനിൽ നിന്നുള്ള വിദഗ്ധ സംഘം. ഇക്കാര്യം ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷനെ സംഘം അറിയിച്ചതായാണു വിവരം.
തകരാർ പരിഹരിച്ച് ബുധനാഴ്ചയോടെ വിമാനം പറത്തിക്കൊണ്ടുപോകാനാണു ശ്രമം. തകരാർ പരിഹരിച്ച ശേഷം ലാൻഡിങ്, ടേക്ക് ഓഫ് എന്നിവയിൽ പരീക്ഷണം നടത്തി വിമാനം പറക്കലിനു പൂർണ സജ്ജമാണെന്ന് ഉറപ്പാക്കും. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ പരിഹരിക്കാനുള്ള ഉപകരണങ്ങളുമായി കഴിഞ്ഞ ഞായറാഴ്ചയാണു 14 അംഗ സംഘം തിരുവനന്തപുരത്തെത്തിയത്.ഇന്ത്യ–പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽനിന്നു പറന്നുയർന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചു. വിമാനവാഹിനി കപ്പലിൽനിന്ന് 2 എൻജിനീയർമാർ ഹെലികോപ്റ്ററിൽ എത്തിയെങ്കിലും തകരാർ പരിഹരിക്കാനായില്ല.
പിന്നീട് ബ്രിട്ടനിൽനിന്ന് വിദഗ്ധരെത്തി വിമാനം ഹാങ്ങറിലേക്ക് മാറ്റി അറ്റകുറ്റപ്പണി ആരംഭിച്ചു.ശത്രുവിന്റെ റഡാർ കണ്ണുകളെ വെട്ടിക്കാൻ കഴിവുള്ള സ്റ്റെൽത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനം. ഈ വിമാനങ്ങൾ ഇതുവരെ ഇരുപതിലധികം തവണ അപകടത്തിൽപ്പെട്ടിട്ടുണ്ട്. യുഎസിന്റെ വിമാനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെട്ടത്.ഇസ്രയേൽ, ബ്രിട്ടൻ, ജപ്പാൻ, െതക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിനാണ് നിർമാതാക്കൾ. Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @UKDefenceIndia എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.