പാലക്കാട്: സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ കത്തുന്നത് അപൂർവമാണെന്ന് മോട്ടർ വാഹന വകുപ്പ്. ഗുരുതരമായി അത്തിക്കോട് പൂളക്കാട് എൽസിയുടെ മക്കളായ ആൽഫ്രഡ് മാർട്ടിൻ (6), എമിൽ മരിയ മാർട്ടിൻ (4) എന്നിവരാണു കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
അമ്മയുടെ നില അതീവഗുരുതരമായി തുടരുന്നു.കീ ഓണാക്കുമ്പോൾ ഇന്ധനം പമ്പ് ചെയ്യുന്ന മൾട്ടി പോയിന്റ് ഫ്യുവൽ ഇൻജക്‌ഷൻ (എംപിഎഫ്ഐ) സംവിധാനമുള്ള 2002 മോഡൽ കാറാണു കത്തിയത്. പെട്രോൾ ട്യൂബ് ചോർന്ന് സ്റ്റാർട്ടിങ് മോട്ടറിനു മുകളിലേക്കു പെട്രോൾ വീണിട്ടുണ്ടാകാം. ഇതേസമയം, സ്റ്റാർട്ടിങ് മോട്ടറിൽ സ്പാർക്കുണ്ടാവുകയും തീ പെട്രോൾ ടാങ്കിലേക്കു പടരുകയും ചെയ്തിട്ടുണ്ടാകുമെന്നാണു മോട്ടർ വാഹന വകുപ്പ് അധികൃതരുടെ നിഗമനം.വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയുണ്ടായ അപകടത്തിൽ 60% പൊള്ളലേറ്റ എമിൽ ഇന്നലെ ഉച്ചയ്ക്ക് 2.25നും 75% പൊള്ളലേറ്റ ആൽഫ്രഡ് 3.15നുമാണു മരിച്ചത്. ഇവരുടെ അമ്മ എൽസിയും 35% പൊള്ളലേറ്റ മൂത്തമകൾ അലീനയും കൊച്ചിയിൽ ആശുപത്രിയിലാണ്.അലീനയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മുത്തശ്ശി ഡെയ്സി അപകടനില തരണം ചെയ്തുവെന്നാണു വിവരം.എൽസിയുടെ ഭർത്താവ് മാർട്ടിൻ ഒന്നരമാസം മുൻപ് രോഗംമൂലം മരിച്ചിരുന്നു. 2 മാസമായി കാർ ഉപയോഗിച്ചിരുന്നില്ല. സ്വകാര്യ ആശുപത്രിയിൽ നഴ്സായ എൽസി ജോലികഴിഞ്ഞു വീട്ടിലെത്തി മക്കളുമായി പുറത്തുപോകാൻ കാർ സ്റ്റാർട്ടാക്കിയപ്പോഴാണു തീപിടിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.