കൊച്ചി: എരൂർ ഗവൺമെന്റ് കെ.എം യു.പി സ്കൂളിൽ കെട്ടിടം ഇടിഞ്ഞു വീണു. ഇന്നലെയാണ് നിലവിൽ ഉപയോഗിക്കാത്ത പഴയ കെട്ടിടം ഇടിഞ്ഞുവീണത്.
അവധി ദിവസമായതിനാൽ സ്കൂളിൽ കുട്ടികൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. സ്കൂളിൽ നേരത്തെ പാചകപ്പുരയായി ഉപയോഗിച്ചിരുന്ന കെട്ടിടമായിരുന്നു ഇതെന്ന് പ്രദേശവാസികൾ പറഞ്ഞു. കെട്ടിടം അപകടഭീഷണി ഉയർത്തുന്നതാണെന്ന് നേരത്തെ തന്നെ പലരും പരാതി ഉന്നയിച്ചിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല.കൊല്ലം തേവലക്കാട് സ്കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചതിനു പിന്നാലെ കെട്ടിടങ്ങളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഏറ്റവും സുരക്ഷ നല്‍കേണ്ടുന്ന സ്കൂളുകളില്‍ പലതും അപകടഭീഷണി ഉയര്‍ത്തുന്നവയാണ്.
സ്‌കൂള്‍ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ നടപടികളിലേക്ക് പൊതുവിദ്യാഭ്യാസവകുപ്പ് കടക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. അതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.