മഴ മാറുന്നു,മഴക്കെടുതികളില്‍ ഇന്നലെ എട്ടുമരണം

ആലപ്പുഴ :സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. പ്രഫഷണൽ കോളജുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കോട്ടയത്തും ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന രണ്ട് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇന്നലെ എട്ടുമരണം റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട കോയിപ്രം നെല്ലിക്കല്‍ പുഞ്ചയില്‍ വള്ളംമറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. നാല്‍ക്കാലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്. 

കണ്ണൂര്‍ മാട്ടൂല്‍ചാല്‍ കടപ്പുറത്ത് 30 വയസ്സ് തോന്നിക്കുന്ന യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കാണാതായ ഏബ്രഹാമിന്‍റേതാണ് മൃതദേഹമെന്നാണ് സംശയം. പാലക്കോട് പുഴയില്‍ മീന്‍പിടിക്കുന്നതിനിടെയാണ് കാണാതായത്. തിരുനെല്ലി കോളിതാര്‍ ഉന്നതിയിലെ സജി ആണ് വയനാട് പനവല്ലി പുഴയില്‍ മുങ്ങിമരിച്ചത്.  ഇടുക്കിയില്‍  തോട്ടില്‍ വീണ അതിഥിത്തൊഴിലാളി പശ്ചിമബംഗാളുകാരന്‍ രാജു സാഹു മരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !