ബിഎസ്‌സി നഴ്‌സിങ് പ്രവേശനം ഓപ്ഷന്‍ ആരംഭിച്ചു,ഓപ്ഷന്‍ നല്‍കാന്‍ പ്രയാസപ്പെട്ട് വിദ്യാര്‍ഥികള്‍

കോട്ടയം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വാശ്രയ നഴ്‌സിങ് കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് എല്‍ബിഎസ് സെന്റര്‍ പ്രൊവിഷണല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും മുഴുവന്‍ കോളേജുകളുടെയും പട്ടികയില്ലാത്തതിനാല്‍ ഓപ്ഷന്‍ നല്‍കാന്‍ പ്രയാസപ്പെട്ട് വിദ്യാര്‍ഥികള്‍.

അപേക്ഷകരില്‍ പ്ലസ് ടു ഇംപ്രൂവ്‌മെന്റ് പരീക്ഷയെഴുതിയവരില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവരുണ്ട്. ഈ മാര്‍ക്ക് ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം അന്തിമ റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചിട്ടില്ല. 

ഇതിനുമുന്‍പേ കോളേജ്, കോഴ്‌സ് ഓപ്ഷന്‍ നല്‍കാന്‍ അനുമതി നല്‍കുകയായിരുന്നു.കേരള നഴ്സിങ് കൗണ്‍സിലും (കെഎന്‍സി) കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയും പരിശോധനയ്ക്കുശേഷം അംഗീകാരം നല്‍കുന്ന നടപടി വൈകിയതിനാലാണ് കോളേജുകളുടെ പട്ടിക എല്‍ബിഎസ് സെന്ററിന് നല്‍കുന്നതില്‍ കാലതാമസമുണ്ടാകുന്നത്. 

രണ്ട് ഘട്ടങ്ങളായി 14 സര്‍ക്കാര്‍ നഴ്‌സിങ് കോളേജുകള്‍, 22 സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയകോളേജുകള്‍ 95 സ്വാശ്രയകോളേജുകള്‍ എന്നിവയുടെ പട്ടികയാണ് എല്‍ബിഎസിന് കൈമാറിയത്. ബാക്കിയുള്ള കോളേജുകളുടെ പട്ടിക നല്‍കാന്‍ ബാക്കിയാണ്.

പ്രൊവിഷണല്‍ റാങ്ക് പട്ടികയില്‍ അപേക്ഷകര്‍ക്ക് അവരുടെ റാങ്ക് മാത്രമാണ് അറിയാനാകുക. മുന്‍ വര്‍ഷങ്ങളിലേതുപോലെ റാങ്ക് പട്ടിക മുഴുവനായി പ്രസിദ്ധീകരിക്കാത്തതിനാല്‍ പട്ടികയില്‍ എവിടെയാണ് സ്ഥാനമെന്നറിയാനാകില്ല. കോളേജ്, കോഴ്‌സ് ഒപ്ഷന്‍ നല്‍കുന്നതിന് ഇതും തടസ്സമാകുന്നുണ്ട്. അന്തിമ റാങ്ക് പട്ടിക വരുമ്പോള്‍ മാറ്റമുണ്ടാകാനിടയുള്ളതിനാല്‍ അതും പ്രശ്‌നമാണ്. 

സര്‍ക്കാരില്‍നിന്ന് നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ കോളേജുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഓപ്ഷനിലും മാറ്റം വരുത്തേണ്ടിവരും.സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ ഇത്രയും മുന്നോട്ടുപോയെങ്കിലും സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചതേയുള്ളൂ. ഈ സാഹചര്യത്തില്‍ അന്തിമ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുകയും മുഴുവന്‍ കോളേജുകളെയും പട്ടികയിലുള്‍പ്പെടുത്തുകയും ചെയ്തശേഷം ഓപ്ഷന്‍ നടപടി തുടങ്ങിയാല്‍ മതിയായിരുന്നില്ലേയെന്നും ചോദ്യമുയരുന്നുണ്ട്. 

പുതുതായി അംഗീകാരം ലഭിക്കുന്ന കോളേജുകളുടെ വിവരം ഇത് ലഭിക്കുന്ന മുറയ്ക്ക് കോളേജുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് എല്‍ബിഎസ് സെന്റര്‍ അറിയിച്ചിട്ടുള്ളത്. അപേക്ഷകര്‍ നല്‍കിയ തിരുത്തലുകള്‍ ഉള്‍പ്പെടുത്തി അന്തിമ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും.ബിപിടി, ബിഎസ്‌സി എംഎല്‍ടി തുടങ്ങിയ അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകള്‍ക്ക് ഓപ്ഷന്‍ നല്‍കാനാകില്ല. ഈ കോഴ്‌സുകളുടെ കാര്യത്തില്‍ കോളേജുകളുടെ അംഗീകൃത പട്ടിക ലഭിക്കുന്ന മുറയ്ക്ക് ഉള്‍പ്പെടുത്തുകയും ഓപ്ഷന്‍ നല്‍കാന്‍ അനുവദിക്കുകയും ചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !