അർദ്ധരാത്രി ഉറങ്ങികിടന്ന യുവതിയുടെ വസ്ത്രം കത്രികകൊണ്ട് മുറിച്ചു മാറ്റിയ നിലയിൽ, കുഞ്ഞിന്റെ സ്വർണ്ണവും കാണാനില്ല... സംഭവം ഇങ്ങനെ

പൂന്തുറ: വീടിനുള്ളിൽ അതിക്രമിച്ചുകയറിയ യുവാവ് അമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിന്റെ ഒരുപവന്റെ മാല പൊട്ടിച്ചെടുത്തു. ഉറങ്ങുകയായിരുന്ന അമ്മയുടെ വസ്ത്രം കത്രികകൊണ്ടു മുറിച്ചുംമാറ്റി.

വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂന്തുറ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റുചെയ്തു. മാണിക്യവിളാകം ടിസി 46/395(4) ൽ സമ്മിൽ മോനെ(23) ആണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 15-ന് അർധരാത്രിയായിരുന്നു സംഭവം. 

വീടിനുള്ളിലേക്ക് കയറിയ പ്രതി അമ്മയുടെ അരികെ ഉറങ്ങുകയായിരുന്ന കുട്ടിയുടെ മാല പൊട്ടിച്ചെടുത്തശേഷം ഒപ്പമുണ്ടായിരുന്ന അമ്മയുടെ വസ്ത്രത്തെ കത്രികകൊണ്ടു മുറിച്ചുമാറ്റിയശേഷം രക്ഷപ്പെടുകയായിരുന്നു. ഇവർ ഉറക്കമുണർന്നപ്പോഴായിരുന്നു വസ്ത്രം കീറിയനിലയിൽ കണ്ടത്. തുടർന്നാണ് കുഞ്ഞിന്റെ മാലയും നഷ്ടപ്പെട്ടതറിയുന്നത്. ഇതേത്തുടർന്ന് പൂന്തുറ പോലീസിൽ പരാതി നൽകി.

എസ്ഐമാരായ വി. സുനിൽ, ശ്രീജേഷ്, നവീൻ ജോർജ്, സിപിഒമാരായ ദീപക്, രാജേഷ്, സനൽ, അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ബീമാപള്ളി, മാണിക്യവിളാകം അടക്കമുള്ള മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവികളിൽനിന്ന് ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പ്രതിയെ അറസ്റ്റുചെയ്തത്. ലഹരിവസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് സമ്മിലെന്ന് എസ്ഐ വി. സുനിൽ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !