തിരുവനന്തപുരം: കോടതിയുടെ പരിഗണനയിലുള്ള കേസ് പരാജയപ്പെടുമെന്ന ഭീതിയിൽ, കുടിയൊഴിപ്പിക്കലിനിടെ തീപ്പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ കല്ലറ പൊളിക്കാൻ മകന്റെ ശ്രമം. വെൺപകൽ പോങ്ങിൽ നെട്ടത്തോളം കോളനിയിൽ രാജൻ – അമ്പിളി ദമ്പതികളെ സംസ്കരിച്ച കല്ലറയാണ് ഇളയ മകൻ രഞ്ജിത്ത് ഇന്നലെ പൊളിക്കാൻ ശ്രമിച്ചത്.
സർക്കാരിനെ വിശ്വസിച്ചത് അബദ്ധമായെന്ന് രഞ്ജിത്ത് പറയുന്നു. കോടതി നടപടികൾ തുടരുകയാണെന്നും വിധി വരാൻ വൈകുമെന്നും കേസിലെ അഭിഭാഷക പറഞ്ഞു. ഭൂമി സംബന്ധിച്ച കേസിൽ കോടതിയുടെ മുൻ ഉത്തരവ് തുടരാൻ അറിയിപ്പ് ലഭിച്ചെന്ന് ആരോപിച്ചായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.2020 ഡിസംബർ 22നായിരുന്നു വിവാദമായ സംഭവം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് രാജനും അയൽവാസിയുമായി തർക്കമുണ്ടായിരുന്നു. രാജന് ഭൂമിയിൽ അവകാശമില്ലെന്നും ഒഴിയണമെന്നും കോടതിയുടെ ഉത്തരവുണ്ടായി.പിന്നാലെ വിധി നടപ്പാക്കാൻ അധികൃതരെത്തിയപ്പോഴാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ഇരുവരും ഡിസംബർ 28ന് മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.