തിരുവനന്തപുരം: കേരളം വീണ്ടുമൊരു നിയമസഭ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ശശി തരൂരിന്റെ രാഷ്ട്രീയം നീക്കം ചോദ്യചിഹ്നനമാകുന്നു.
കേരളത്തിലെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളെന്ന നിലയിൽ ശശി തരൂരിന് അടുത്ത കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി മത്സരിക്കാൻ എല്ലാവിധ അവസരങ്ങളും ഉണ്ട്. തുടർച്ചയായ രാജ്യസഭാ എം പി സ്ഥാനത്തുനിന്നും പിൻവാങ്ങി കേരളത്തെ നയിക്കാനുള്ള മുന്നൊരുക്കത്തിലാണോ ശശി തരൂർ.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി വിദേശരാജ്യങ്ങളിലേക്കുള്ള തീവ്രവാദ വിരുദ്ധയാത്രയുടെ തലവനായി രാജ്യത്തിനു വേണ്ടി പ്രധാനമന്ത്രി ശശി തരൂരിന്റെ തിരഞ്ഞെടുത്തതിന് പിന്നിലും അദ്ദേഹത്തിന്റെ കഴിവിന്റെയും രാജ്യത്തോടുള്ള കടപ്പാടിന്റെയും അംഗീകാരം തന്നെയാവണം. എന്നാൽ ഇതിനെ തുടർന്ന് വന്ന വിവാദങ്ങളിൽ ശശി തരൂർ ബി ജെ പി യിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന തരത്തിലാണ് അവതരിപ്പിക്കപ്പെട്ടത്.
ഇന്ത്യയുടെ ഉപരാഷ്ടപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശശി തരൂരിന് അനുകൂലമായി മോദിസർക്കാർ നിലപാട് എടുക്കുന്ന സാഹചര്യം വന്നാൽ കേരളത്തിൽ നിന്നൊരു ഉപരാഷ്ട്രപതിയായി ശശി തരൂർ വന്നേക്കും.
ബിജെപി യിലേക്ക് ചേരുകയാണോ എന്ന ചോദ്യത്തിന് തന്റെ ലക്ഷ്യം ബി ജെ പിയല്ല രാജ്യത്തിന്റെ വളർച്ചയാണെന്ന് ശശി തരൂർ പ്രതികരിച്ചിരുന്നു.ശശി തരൂർ ബിജെപിയിലേക്ക് കൂറുമാറുമോ എന്നുള്ള രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വം കേരള മുഖ്യമന്ത്രി പദവും നൽകാൻ ഒരുക്കമായേക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.