ആരോഗ്യപരിചരണ മേഖലയ്ക്ക് പുതിയ ചട്ടങ്ങൾ ' വിദേശികളായ സോഷ്യൽ കെയർ വർക്കർമാരുടെ നിയമനം അവസാനിപ്പിക്കും

ലണ്ടൻ :തൊഴിൽ വീസ അപേക്ഷകർക്ക് കുറഞ്ഞത് ബിരുദമെങ്കിലും വേണമെന്നതടക്കം, കുടിയേറ്റം നിയന്ത്രിക്കാൻ കർശന നിബന്ധനകളുൾപ്പെടുന്ന പുതിയ വീസ ചട്ടങ്ങൾ ബ്രിട്ടിഷ് സർക്കാർ പാർലമെന്റിൽ വച്ചു.

ആരോഗ്യപരിചരണ മേഖലയ്ക്കും പുതിയ ചട്ടങ്ങൾ ബാധകമാകും. അതേസമയം, നിലവിൽ ജോലി ചെയ്യുന്നവർക്ക് നിയന്ത്രണങ്ങൾ ബാധകമാകില്ല. 22ന് പാർലമെന്റ് അംഗീകാരം നൽകുന്നതോടെ നിലവിൽ വരും.മേയിൽ പ്രഖ്യാപിച്ച കുടിയേറ്റ ധവളപത്രത്തിന്റെ ഭാഗമാണ് പുതിയ ചട്ടങ്ങൾ. വിദഗ്ധ തൊഴിൽ മേഖലയ്ക്ക് ഉയർന്ന യോഗ്യതയും ശമ്പളവും ഉറപ്പാക്കും.
ഷെഫ് ഉൾപ്പെടെ നൂറിലേറെ ജോലികളെ തൊഴിലാളിക്ഷാമ പട്ടികയിൽനിന്ന് ഒഴിവാക്കും. കുറഞ്ഞ ശമ്പളമുള്ള പല ജോലികൾക്കും ഇനി തൊഴിൽ വീസ അനുവദിക്കില്ല. വിദേശികളായ സോഷ്യൽ കെയർ വർക്കർമാരുടെ നിയമനം അവസാനിപ്പിക്കും. നിലവിൽ ഈ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ മാറാൻ 3 വർഷം സമയം നൽകും. ജോലികൾക്കു പോയിന്റ് സംവിധാനം നടപ്പാക്കും.

ബിരുദത്തെക്കാൾ കുറഞ്ഞ യോഗ്യത ആവശ്യമുള്ള ജോലികൾക്ക് ഇനി താൽക്കാലിക അനുമതിയേ ഉണ്ടാകൂ. ഇവർക്കു ബന്ധുക്കളെ കൊണ്ടുവരാൻ കഴിയില്ല. ശമ്പള–വീസ ഫീ ഇളവിന് അർഹതയുമുണ്ടാകില്ല. 2026നു ശേഷം ഇത്തരം ജോലികളിലെ നിയമനം വിദഗ്ധസമിതി റിപ്പോർട്ട് അനുസരിച്ചു തീരുമാനിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !