രാമതീത്ഥ മലയിലെ ഗുഹയിൽ നിന്ന് റഷ്യൻ യുവതിയും മക്കളും പിടിയിൽ

ഗോകർണ: കർണാടകയിൽ ഗുഹയിൽ കഴിഞ്ഞുവന്നിരുന്ന റഷ്യൻ യുവതിയേയും രണ്ടു പെൺമക്കളേയും കണ്ടെത്തി.

ഗോകർണത്തിലെ രാമതീത്ഥ മലയിലുള്ള അപകടകരമായ ഗുഹയിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ബുധനാഴ്ച വൈകിട്ട് ഗോകർണ പോലീസ് പെട്രോളിങ് നടത്തുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയത്. കാലാവധി കഴിഞ്ഞ റഷ്യക്കാരിയായ നിനാ കുടിന (40), ഏഴുമാസം പ്രായമായ മകൾ പ്രേമ, നാലുവയസുകാരി അമ എന്നിവരായിരുന്നു ഗുഹയിൽ ഉണ്ടായിരുന്നത്. 

യാത്രികർക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് പോലീസ് പട്രോളിങ് നടത്തിയത്. എന്നാൽ, യാദൃശ്ഛികമായി ഗുഹയിൽ ആളനക്കം ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് പോലീസ് പരിശോധിച്ചപ്പോഴാണ് ഗുഹയ്ക്കുള്ളിൽ ഒരു സ്ത്രീയും രണ്ടുകുട്ടികളും കഴിയുന്നുണ്ടെന്ന് മനസ്സിലായത്. മലയിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള മേഖലയിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.

തങ്ങൾ ധ്യാനത്തിലെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ഗോവയിൽനിന്നാണ് തങ്ങൾ ഗോകർണത്തിലെത്തിയതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. നഗരത്തിന്റെ ബഹളത്തിൽനിന്ന് വിട്ടൊഴിഞ്ഞ് ഏകാന്തതയിൽ ആത്മീയതയ്ക്കും പ്രാർത്ഥനയ്ക്കുമായി തങ്ങൾ എത്തിയതാണെന്നും ധ്യാനമായിരുന്നു ലക്ഷ്യമെന്നും ഇവർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

രാമതീർത്ഥ മലയിൽ കഴിഞ്ഞ വർഷം മണ്ണിടിച്ചിലുണ്ടായിരുന്നു. വിഷപ്പാമ്പുകൾ ഉൾപ്പെടെ വന്യജീവികളുടെ താവളം കൂടിയാണ് ഇവിടം. ഇത്തരം അപകടങ്ങൾ കണക്കിലെടുത്ത് ആവശ്യമായ കൗൺസിലിങ് നടത്തി ഇവിടെനിന്ന് ഇവരെ പോലീസ് മാറ്റിയിട്ടുണ്ട്. ഇവരുടെ ആഗ്രഹപ്രകാരം തൊട്ടടുത്തുള്ള ബങ്കികോടലയിലെ സ്വാമിനി യോഗരത്ന സരസ്വതിയുടെ ആശ്രമത്തിൽ ഇവരെ എത്തിച്ചു.

പാസ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ ഇത് നൽകാൻ അവർ വിസമ്മതിച്ചു. കൂടുതൽ ചോദ്യംചെയ്യലിന് ശേഷം തന്റെ രേഖകൾ ഗുഹയിൽ നഷ്ടപ്പെട്ടുവെന്ന് ഇവർ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ രേഖകൾ കണ്ടെത്തി. 2017-ൽ ബിസിനസ് വിസയിലാണ് ഇവർ ഇന്ത്യയിൽ എത്തിയതെന്നാണ് പാസ്പോർട്ട് പരിശോധിച്ചപ്പോൾ കണ്ടെത്തിയത്. 2018- ഏപ്രിലിൽ ഇവർ തിരിച്ചുപോകേണ്ടതായിരുന്നു. അന്ന് നേപ്പാളിലേക്ക് പോയ ഇവർ പിന്നീട് 2018- സെപ്റ്റംബറിൽ തിരിച്ചെത്തുകയായിരുന്നു.

ഇന്ത്യയിൽ നിയമപരമായി കഴിയാൻ അനുമതിയില്ലാത്തതിനാൽ ഇവർ ഒളിച്ചുകഴിയുകയായിരുന്നുവെന്നാണ് വിവരം. ഇത് കണ്ടെത്തിയതോടെ പോലീസ് ഇവരെ കാർവാറിലുള്ള വനിതാ ശിശുവികസന വകുപ്പ് നടത്തുന്ന കേന്ദ്രത്തിലേക്ക് മാറ്റി. നിലവിൽ ഇവർ അവിടെ കസ്റ്റിഡയിലാണെന്നാണ് റിപ്പോർട്ട്.

അനധികൃതമായി രാജ്യത്ത് താമസിക്കുന്നതിനാൽ ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) അധികൃതരുമായി കർണാടക പോലീസ് ബന്ധപ്പെട്ടു. ഇവരെ തിരികെ റഷ്യയിലേക്ക് ഡീ പോർട്ട് ചെയ്യുകയാണ് ലക്ഷ്യം. യുവതിയേയും കുട്ടികളേയും ഇതിനായി ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !