കോഴിക്കോട്: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മലും ഇടത് സംഘടനകളും തമ്മിലുള്ള അസ്വാരസ്യങ്ങളും തര്‍ക്കങ്ങളും തുടരുന്നതിനിടെ ട്രോളുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പുതിയ ബിജെപി സംസ്ഥാന ഭാരവാഹികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഡോ. കെ.എസ്. രാധാകൃഷ്ണന്, ഡോ. എം. അബ്ദുള്‍സലാം എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം 'പൂര്‍വ്വാശ്രമത്തിലെ രണ്ട് കുന്നുമ്മല്‍ ബോയ്സ്' എന്നായിരുന്നു സനോജ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ്.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍സലാം എന്നിവരെ കഴിഞ്ഞദിവസം ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായി തിരഞ്ഞെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിലവിലെ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മലിനെ പരോക്ഷമായി ട്രോളി ഡിവൈഎഫ്ഐ നേതാവ് സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടത്.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബ ചിത്രത്തിന്റെ വിവാദത്തെത്തുടര്‍ന്ന് കേരള സര്‍വകലാശാല രജിസ്ട്രാറെ വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഗവര്‍ണറോട് അനാദരം കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തിച്ചെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സസ്പെന്ഷന്. ഇതേച്ചൊല്ലി ഇടത് സംഘടനകളും സിന്‍ഡിക്കേറ്റും വൈസ് ചാന്‍സലര്‍ക്കെതിരേ പ്രതിഷേധവും ശക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.