തിരുവനന്തപുരം: സ്കൂള്‍ സമയ മാറ്റത്തില്‍ മത സംഘടനകളുമായി നടത്തിയ ചർച്ചയിൽ സമവായം.
സമയമാറ്റവുമായ ബന്ധപ്പെട്ട് ചർച്ചയിൽ തൃപ്തരാണെന്ന് അറിയിച്ച് സമസ്ത നേതാക്കളും മാനേജ്‍മെന്റും. സമയമാറ്റവുമായി ബന്ധപ്പെട്ട മതസംഘടനകളുമായി ചർച്ച കഴിഞ്ഞതിന് ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം. ചർച്ചയിലെ തീരുമാനം അംഗീകരിക്കുന്നതായി കാന്തപുരം എ പി വിഭാഗം നേതാക്കളായ സിദ്ധിക്ക് സഖാഫി, മുഹമ്മദ് കുഞ്ഞി സഖാഫി എന്നിവർ അറിയിച്ചു. അടുത്ത വർഷം ചർച്ച ചെയ്യാം എന്നതിൽ പ്രതീക്ഷയുണ്ടെന്നും പ്രതികരണം.വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പ്രതീക്ഷ നൽകുന്നതെന്ന് ഉമർ ഫൈസി മുക്കവും പ്രതികരിച്ചു. സമവായ ഫോർമുല മുന്നോട്ട് വെച്ചത് സർക്കാർ. മദ്രസ സമയത്തിൽ മാറ്റം വരുത്തില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. ഹൈസ്‌ക്കൂള്‍ സമയമാറ്റം തുടരുമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും അറിയിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് ശേഷം ഹൈസ്‌ക്കൂള്‍ സമയമാറ്റം തുടരുമെന്നാണ് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചത്.
കോടതി വിധിയും വിദ്യാഭ്യാസ ചട്ടക്കൂടും അനുസരിച്ചാണ് രാവിലെ 15 മിനിറ്റും വൈകിട്ട് 15 മിനിറ്റും അധികമെടുക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളും പരാതികളും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിവിധ മാനേജ്‌മെന്റുമായി യോഗം ചേര്‍ന്നെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടെന്നും സര്‍ക്കാരിന്റെ നിലപാടിനെക്കുറിച്ച് പറഞ്ഞെന്നും വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
'എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടു. ഏത് സാഹചര്യത്തിലാണ് തീരുമാനം കൈക്കൊണ്ടത് എന്ന് വിശദീകരിച്ചു. ഭൂരിപക്ഷം ആള്‍ക്കാരും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. നിലവില്‍ എടുത്ത തീരുമാനങ്ങളുമായി മുന്നോട്ടു പോകും. അടുത്ത വര്‍ഷം പരാതികള്‍ ഉണ്ടെങ്കില്‍ അന്നത്തെ സാഹചര്യം വെച്ച് പരിശോധിക്കും. സമയമാറ്റം തുടരും. അവരെ പറഞ്ഞു മനസ്സിലാക്കിച്ചു', വി ശിവന്‍കുട്ടി പറഞ്ഞു.
സ്‌കൂള്‍ സമയമാറ്റത്തില്‍ ഉപാധികള്‍ ഒന്നും സമസ്ത വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഉപാധികള്‍ ഉണ്ടെങ്കിലും അത് ഇവിടെ പറയാന്‍ കഴിയില്ലെന്നും ഇതില്‍ ആരും ഉതകണ്ഠപ്പെടേണ്ട കാര്യമില്ലെന്നും 15 മിനിറ്റിന്റെ കാര്യമല്ലേ ഉള്ളൂവെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. ഹയര്‍സെക്കന്ററി പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ജനകീയ ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമായെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമായി ആയിരത്തിലധികം പേര്‍ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു. എസ്‌സിഇആര്‍ടി 80 ടൈറ്റില്‍ പാഠപുസ്തകങ്ങളാണ് ആദ്യം പരിഷ്‌കരിക്കുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനസമയം അരമണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് സമയം നീട്ടിയത്. സമയം വര്‍ധിപ്പിച്ചതില്‍ പുനഃരാലോചന വേണമെന്ന സമസ്തയുടെ ആവശ്യം തള്ളിയായിരുന്നു ഉത്തരവ്. ഇതിനെതിരെ സമസ്ത പ്രതിഷേധത്തിനൊരുങ്ങുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.