കോട്ടയം: ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിഭജനം പൂർത്തിയാക്കി കരട് വിജ്ഞാപനം പുറത്തിറങ്ങിയതോടെ പരാതികളും ഉയരുന്നു.
എരുമേലി, പൂഞ്ഞാർ ഡിവിഷനുകളെക്കുറിച്ചാണു പ്രധാനമായും പരാതികൾ. എരുമേലി വിഭജിക്കപ്പെട്ടു; പ്രസക്തി നഷ്ടപ്പെട്ടു ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക ഡിവിഷനുകളിലായി വിഭജിക്കപ്പെട്ടെന്നാണു പരാതി. വെള്ളാവൂർ, മണിമല പഞ്ചായത്തു ഭാഗങ്ങൾ കൂടി കൂട്ടി ചേർക്കപ്പെട്ടതോടെ ഡിവിഷന്റെ ഘടന തന്നെ മാറി. മുൻപ് എരുമേലി ബ്ലോക്ക് ഡിവിഷനും അതിനോടു ചേർന്നു കിടക്കുന്നതുമായ ചേനപ്പാടി, മുക്കൂട്ടുതറ, എരുമേലി, കോരുത്തോട്, പുഞ്ചവയൽ, പൊന്തൻപുഴ എന്നിവ ആയിരുന്നു എരുമേലി ഡിവിഷൻ. എന്നാൽ ഇപ്പോൾ പുനർനിർണയിച്ചതോടെ പുലിക്കുന്ന് ബ്ലോക്ക് ഡിവിഷൻ രൂപീകരിച്ച് കോരുത്തോടിന്റെ പകുതി ഭാഗങ്ങളും പുഞ്ചവയലും അതിനോട് ചേർക്കുകയും മുണ്ടക്കയം ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ ഭാഗമാക്കുകയും ചെയ്തു. ചേനപ്പാടി ബ്ലോക്ക് കാഞ്ഞിരപ്പള്ളിയുടെ ഭാഗമായി.അതേസമയം എരുമേലി മേഖലയുമായി നേരിട്ട് ബന്ധമില്ലാത്തതും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിന്റെ ഭാഗവുമായ മണിമല, പൊന്തൻപുഴ തുടങ്ങിയ ബ്ലോക്കുകൾ എരുമേലി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് ചേർത്തു. ഒപ്പം എരുമേലി, മുക്കൂട്ടുതറ, കോരുത്തോടിന്റെ പകുതി ഭാഗങ്ങൾ എന്നിവയും ചേർന്നതാണ് പുനർനിർണയിച്ച എരുമേലി ഡിവിഷൻ. ശബരിമലയുടെ കവാടവും ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം, ശബരി റെയിൽവേ തുടങ്ങിയ വികസന പദ്ധതികളും നടപ്പിലാക്കുന്ന എരുമേലി ഡിവിഷന്റെ പ്രസക്തി നഷ്ടപ്പെടുന്നതാണ് ഡിവിഷൻ പുനർനിർണയവും എന്നാണ് ആക്ഷേപം. വർധന 11 ബ്ലോക്കിലും ഓരോ വാർഡ് വീതം കോട്ടയം ∙ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളുടെ അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയതോടെ ജില്ലയിൽ 11 ബ്ലോക്കിലും ഓരോ വാർഡ് വീതം വർധിച്ചു.
മാറ്റം ഇങ്ങനെ; ഇൗരാറ്റുപേട്ട ആകെ വാർഡ് 14പുതിയ വാർഡ്: പ്ലാശനാൽ. ഏറ്റുമാനൂർ ആകെ വാർഡ്: 14 പുതിയ വാർഡ്: മെഡിക്കൽ കോളജ് കടുത്തുരുത്തി ആകെ വാർഡ്: 14 പുതിയ വാർഡ്: ആപ്പാഞ്ചിറ ∙ കാഞ്ഞിരപ്പള്ളി ആകെ വാർഡ്: 16 പുതിയ വാർഡ്: പുലിക്കുന്ന്. ∙ ളാലം ആകെ വാർഡ്: 14 പുതിയ വാർഡ്: പൈക ∙ മാടപ്പള്ളി ആകെ വാർഡ്: 14 പുതിയ വാർഡ്: മണികണ്ഠപുരം (അയർക്കാട്ടുവയൽ മണ്ഡലത്തിന്റെ പേര് മണികണ്ഠവയൽ എന്നായി മാറി) ∙ പള്ളം ആകെ വാർഡ്: 14 പുതിയ വാർഡ്: പരുത്തുംപാറ ∙ പാമ്പാടി ആകെ വാർഡ്: 15 ആയി. പുതിയ വാർഡ്: ഗ്രാമറ്റം
ഉഴവൂർ ആകെ വാർഡ്: 14 പുതിയ വാർഡ്: കോഴാ ∙ വൈക്കം ആകെ വാർഡ്: 14 പുതിയ വാർഡ്: വിജയോദയം ∙ വാഴൂർ ആകെ വാർഡ്: 14 പുതിയ വാർഡ്: തെക്കേത്തുകവല പുതിയ വാർഡ് വിഐപി ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ പുതിയ വാർഡായ കോഴാ അൽപം വിഐപി ആണ്. ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി, ജില്ല കൃഷിത്തോട്ടം, കുടുംബശ്രീ പ്രീമിയം കഫേ, സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രം, നിധീരിക്കൽ മാണി കത്തനാരുടെ തറവാട് വീട്, കുട്ടനാട് പാക്കേജ് കസ്റ്റം ഹയറിങ് സെന്റർ, കൃഷി വകുപ്പ് പ്രാദേശിക കാർഷിക പരിശീലന കേന്ദ്രം തുടങ്ങിയവയൊക്കെ കോഴാ ഡിവിഷനിൽ ഉൾപ്പെടും. ഉഴവൂരിലെ കുറുമുള്ളൂർ വാർഡ് ഇല്ലാതായി.
നമ്പറിൽ പരാതി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ പുതിയതായി രൂപീകരിച്ച ആറാം വാർഡായ പുലിക്കുന്ന് രൂപീകരണത്തിൽ പരാതി ഉയർന്നിരുന്നു. മുണ്ടക്കയം പഞ്ചായത്തിലെ കുളമാക്കൽ, പുലിക്കുന്ന്, താന്നിക്കപ്പതാൽ, വട്ടക്കാവ്, ഇഞ്ചിയാനി, എന്നീ സ്ഥലങ്ങളും, എരുമേലി പഞ്ചായത്തിലെ കണ്ണിമല, കാരിശേരി എന്നീ സ്ഥലങ്ങളും ഉൾപ്പെടുന്നതാണ് പുതിയ പുലിക്കുന്ന് വാർഡ്. നമ്പർ സംബന്ധിച്ചു ലഭിച്ച പരാതി പരിഹരിച്ച ശേഷമാണ് വിജ്ഞാപനം ഇറക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.