അബുദാബിയിൽ പൊടിക്കാറ്റ്: യെലോ അലർട്ട് പുറപ്പെടുവിച്ചു

അബുദാബി: അബുദാബിയിലെ താമസക്കാർക്ക് പൊടിക്കാറ്റ് മുന്നറിയിപ്പ്.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) ഇന്ന് ഉച്ചയ്ക്ക് ശേഷം അബുദാബിയുടെ ചില ഭാഗങ്ങളിൽ യെലോ അലർട്ട് പുറപ്പെടുവിച്ചു. പുറത്ത് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഇന്ന്(വ്യാഴം) രാവിലെ അറബിക്കടലിലും ദുബായിയുടെ ചില ഭാഗങ്ങളിലും കടൽ പ്രക്ഷുബ്ധമായതിനാലും മൂടൽമഞ്ഞ് വ്യാപിച്ചതിനാലും യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഇന്ന് താപനില 34°സെൽഷ്യസ് മുതൽ 40°സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ താമസക്കാർ സുരക്ഷിതരായിരിക്കാനും ധാരാളം വെള്ളം കുടിക്കാനും നിർദ്ദേശമുണ്ട്. ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 24.2°സെൽഷ്യസ് ആയിരുന്നു, ഇത് അൽ ദഫ്ര മേഖലയിലെ ബറാക്ക 2-ൽ രേഖപ്പെടുത്തിയതാണ്.

നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യതയുണ്ട്. ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും ദ്വീപുകളിലും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !