ഒരുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമം ; ഇന്ത്യൻ വനിതയെ പിടികൂടി..

വാഷിങ്ടണ്‍: വ്യാപാരസ്ഥാപനത്തില്‍നിന്ന് ഒരുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ വനിത യുഎസില്‍ പിടിയിലായി. ഇല്ലിനോയിലെ 'ടാര്‍ഗറ്റ്' സ്‌റ്റോറില്‍നിന്നാണ് സ്ത്രീയെ കൈയോടെ പിടികൂടിയത്. മേയ് ഒന്നാം തീയതിയായിരുന്നു സംഭവം. ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ബോഡിക്യാം ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

1300 ഡോളര്‍ വിലവരുന്ന(ഏകദേശം 1.11 ലക്ഷം രൂപ) വ്യാപാരസ്ഥാപനത്തില്‍നിന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ഇന്ത്യന്‍ വനിതയ്‌ക്കെതിരേയുള്ള ആരോപണം. ഏഴുമണിക്കൂറോളം സ്ഥാപനത്തിനുള്ളില്‍ ഇവര്‍ ചുറ്റിത്തിരിയുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓരോ സാധനങ്ങള്‍ എടുക്കുന്നതും പിന്നീട് ഫോണില്‍ എന്തോ പരിശോധിക്കുന്നതും ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് സാധനങ്ങളുമായി പണമടയ്ക്കാതെ പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സ്ത്രീയെ ജീവനക്കാര്‍ തടഞ്ഞുവെച്ചത്.

പിടിക്കപ്പെട്ടതോടെ പണം നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ സ്ത്രീ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. ക്ഷമിക്കണമെന്നും താന്‍ ഈ രാജ്യത്തുള്ള ആളല്ലെന്നും ഇവിടെ താമസമാക്കാന്‍ പോകുന്നില്ലെന്നുമാണ് സ്ത്രീ പറഞ്ഞത്. എന്നാല്‍, ഇന്ത്യയില്‍ സാധനങ്ങള്‍ മോഷ്ടിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടോയെന്നും താന്‍ അങ്ങനെ കരുതുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥ ഇവര്‍ക്ക് മറുപടി നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നു.

സ്ഥാപനത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത സ്ത്രീയെ കൈയില്‍ വിലങ്ങണയിച്ചാണ് പോലീസുകാര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. അതേസമയം, ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !