എടപ്പാൾ : തകർന്ന റോഡിലെ ചതിക്കുഴികളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായതോടെ കോൺഗ്രസ് കണ്ടെത്തിയ സമരം വേറിട്ടതായി .വട്ടംകുളം_ചേകന്നൂർ റോഡിലെ കുഴികളിൽ നിന്ന് വെള്ളം കോരി വാർത്തുകൊണ്ടാണ് വേറിട്ട സമരത്തിന് ഇറങ്ങിയത് .
കെ. ടി. ജലീൽ "എം.എൽ.എ കണ്ണുതുറക്കൂ" എന്ന ഫ്ലക്സ് ഉയർത്തിയാണ് വട്ടംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോരിച്ചൊരിയുന്ന മഴയത്ത് സമരത്തിന് നേതൃത്വം നൽകിയത്. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ. ഭാസ്കരൻ വട്ടംകുളം കുഴികളിലെ വെള്ളം മുക്കിയൊഴിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് എൻ .വി അഷറഫ് അധ്യക്ഷനായിരുന്നു.പി സുബ്രഹ്മണ്യൻ ,മാനൂ തൈക്കാട് ,വി .വി മനോജ്, രഘു പരിയപ്പുറം, കൊട്ടിലിൽ ഷറഫുദ്ദീൻ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.