പത്തനംതിട്ട : വയ്പ്പിലും വിളമ്പിലും വ്യത്യസ്തമായ രുചിപെരുമ നേടിയ ആറന്മുള വള്ളസദ്യ ഈ മാസം 13 മുതൽ ഒക്ടോബർ 2 വരെ നടക്കും. പള്ളിയോട സേവാ സംഘവും തിരുവിതാകൂർ ദേവസ്വം ബോർഡും സംയുക്തമായാണു ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാടു നടത്തുന്നത്. ആകെ 500 വള്ളസദ്യകൾ നടത്തുകയാണു ലക്ഷ്യം. ഇതുവരെ 390 സദ്യകളുടെ ബുക്കിങ് കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു.
15 സദ്യാലയങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ആകെ 15 സദ്യ കോൺട്രാക്ടർമാരാണ് സദ്യ ഒരുക്കുന്നത്. 44 വിഭവങ്ങൾ ഇലയിൽ വിളമ്പുമ്പോൾ 20 വിഭവങ്ങൾ പാടി ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരൻ ഇലയിൽ വിളമ്പുന്നു. പാസ് മുഖേനയാണ് പ്രവേശനം. സദ്യയിൽ പങ്കെടുക്കുന്നവർക്ക് സദ്യയുടെ പ്രത്യേകതകൾ അറിയുന്നതിന് വഞ്ചിപ്പാട്ട് സംഘം വിഭവങ്ങൾ പാടി ചോദിക്കുന്ന രീതി ഒരുക്കിയിട്ടുണ്ട്.
ഹൈക്കോടതി വിധി പ്രകാരം സദ്യയുടെ നടത്തിപ്പിന്റെ മേൽനോട്ടത്തിനായി നിർവഹണ സമിതി നിലവിൽ വന്നു. സ്പെഷൽ പാസ് സദ്യ ഈ മാസം ആഴ്ചയിൽ 5 ദിവസം നടത്തും. ഒരു ദിവസം 120 പേർക്കു സദ്യ ഒരുക്കിയിട്ടുണ്ട്. ബുക്കിങ് ആരംഭിച്ചു. www.aranmulaboatrace.com. 8281113010.തിരുവോണത്തോണി വരവ് സെപ്റ്റംബർ 5, ഉത്തൃട്ടാതി ജലമേള സെപ്റ്റംബർ 9, അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14 തീയതികളിലായി നടക്കും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന പഞ്ചപാണ്ഡവ ക്ഷേത്രയാത്രയിലൂടെയും വള്ളസദ്യയിൽ പങ്കെടുക്കാം. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് 400 ട്രിപ്പുകൾ ലക്ഷ്യമിടുന്നതായി ജില്ലാ കോഡിനേറ്റർ സന്തോഷ് കുമാർ പറഞ്ഞു.
∙ ടൂർ പാക്കേജ് വള്ളസദ്യ വഴിപാടിന് വിലക്ക്
ടൂർ പാക്കേജ് ഓപ്പറേറ്റർമാർ വഴിയുള്ള ആറന്മുള വള്ളസദ്യ ബുക്കിങ്ങിന് ഇത്തവണ അനുമതിയില്ല. ചിലർ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തി ആളുകളിൽ നിന്ന് വൻതുക വാങ്ങി എത്തിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ അവരുടെ ബുക്കിങ് പിൻവലിക്കാൻ സേവാസംഘം തീരുമാനിച്ചു. ഇവർക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കാൻ അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.