ഭർത്താവുമായി പിണങ്ങി വന്നതിനെ ചൊല്ലി വഴക്ക്; അച്ഛൻ മകളുടെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി

ആലപ്പുഴ: ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി.

എയ്ഞ്ചൽ ജാസ്മിൻ (29) ആണ് മരിച്ചത്. പിതാവ് ജോസാണ് മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം.

ആത്മഹത്യ എന്നാണ് ആദ്യം കരുതിയത്. മരണത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് ജോസിനെ ചോദ്യം ചെയ്തു. പിന്നാലെയാണ് പിതാവ് കുറ്റസമ്മതം നടത്തിയത്.
ഭർത്താവുമായി വഴക്കിട്ട് ജാസ്മിൻ ഇടയ്ക്കിടെ വീട്ടിൽ വന്നു നിൽക്കുന്നത് പതിവായിരുന്നു. ഇത് ജോസ് ചോദ്യം ചെയ്തത് സംഘർഷത്തിലേക്ക് നീങ്ങുകയും കഴുത്തിൽ തോർത്ത് മുറുക്കുകയുമായിരുന്നു എന്നാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !