ഇടുക്കി: കട്ടപ്പനയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത് മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പൊലീസ് പിടികൂടി.
തങ്കമണി പാലോളിൽ, ബിനീതയെയാണ് എറണാകുളത്ത് നിന്ന് അറസ്റ്റിലായത്. 2006ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രം മുക്കുപണ്ടം പണയം വച്ചു 25000 രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്.2006-ൽ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയതിനെ തുടർന്ന് കട്ടപ്പന കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 19 വർഷമായി പൊലീസിനെ കബളിപ്പിച്ച് വിവിധ സ്‌ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.ഇടുക്കി ഡിസിആർബി ഡി വൈ എസ് പി കെ ആർ ബിജുവിന്‍റെയും കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോന്‍റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം, എറണാകുളം നെടുമ്പാശ്ശേരിക്കടുത്തുള്ള കാരകുന്നത്തുനിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.കട്ടപ്പനയിൽ പോലസിനെ 19 വർഷം ചുറ്റിച്ച പിടികിട്ടാപുള്ളിയായ യുവതി പൊലീസ് പിടികൂടി
0
ഞായറാഴ്ച, ജൂലൈ 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.