കാട്ടാക്കട കെഎസ്എഫ്ഇ ബ്രാഞ്ചിൽ തട്ടിപ്പ്; രണ്ട് പ്രതികൾ അറസ്റ്റിൽ

കാട്ടാക്കട: കാട്ടാക്കട കെഎസ്എഫ്ഇ ബ്രാഞ്ചിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ടാം പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു.

കള്ളിക്കാട് മഞ്ചാടിമൂട് എസ്എൽ ഭവനിൽ ശ്യാംരാജ് ആണ് പിടിയിലായത് സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട കെഎസ്എഫ്ഇയിലെ കളക്ഷൻ ഏജൻറ് അഭിജിത്തിനെ നേരത്തേ പിടി കൂടിയിരുന്നു. വ്യാജ ഒപ്പിട്ട് ഒരു ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ് കളക്ഷൻ ഏജൻറ് ആയ അഭിജിത്ത് കളക്ഷൻ എടുത്ത ശേഷം കൃത്യമായി അടയ്ക്കുന്നില്ല എന്നും പരാതിയുണ്ട്. ഇത് സംബന്ധിച്ച് നെയ്യാർ ഡാം പോലീസ് ഒരു കേസെടുത്തിട്ടുണ്ട്.
ഒരു യുവതിക്ക് ലോൺ എടുക്കുന്നതിലേക്കായി മറ്റൊരാളുടെ പാസ്ബുക്ക് ഉപയോഗിച്ച് കൃത്രിമം നടത്തുകയായിരുന്നു.വിഷ്ണു എന്നയാളുടെ പാസ്ബുക്ക് ഉപയോഗിച്ച് ശ്യാംരാജ് വിഷ്ണു എന്ന പേരിൽ ഒപ്പിടുകയായിരുന്നു. യുവതിക്ക് ലഭിച്ച ലോൺ ഉടൻതന്നെ അഭിജിത്തിൻറെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു സംഭവത്തിൽ യുവതിയെയും ചോദ്യം ചെയ്യുമെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !