ന്യൂഡൽഹി : ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരൻ ശുഭാംശു ശുക്ല ഉൾപ്പെട്ട സംഘം ഇന്നു ഭൂമിയിലേക്ക് യാത്ര തിരിക്കും. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെക്കൂടാതെ പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്‌ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും പേടകത്തിനകത്ത് കയറി.പേടകത്തിന്റെ വാതിൽ അടച്ചു.
രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി 18 ദിവസങ്ങൾക്കുശേഷമാണ് മടങ്ങിവരവ്. ഇന്ത്യൻ സമയം ഇന്നു വൈകുന്നേരം 4.35ന് പേടകം രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിൽനിന്ന് അൺഡോക്ക് ചെയ്യും.നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു മൂന്നിനു കലിഫോർണിയ തീരത്തിനടുത്ത് പസിഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വീഴും (സ്പ്ലാഷ് ഡൗൺ).
തുടർന്ന് യാത്രികരെ സ്പേസ്എക്സ് കപ്പലിലേറ്റി തീരത്തേക്കു കൊണ്ടുപോകും. ശുഭാംശു ഉൾപ്പെടെ യാത്രികർ ഒരാഴ്ച വിദഗ്ധോപദേശ പ്രകാരം വിശ്രമിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.