മലപ്പുറം: മലപ്പുറത്തെ കര്‍ക്കടകം അങ്ങാടിയില്‍ നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.
മഞ്ചേരി ഭാഗത്തു നിന്നും മങ്കടയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ മുന്‍ചക്രത്തില്‍ നായ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വെള്ളില സ്വദേശി കടൂക്കുന്നന്‍ നൗഫല്‍ (43) ആണ് മരിച്ചത്.
നാട്ടുകാര്‍ ഉടനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഓട്ടോയിൽ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
പിതാവ്: പരേതനായ അബ്ദുറഹ്മാന് (കുഞ്ഞു). മാതാവ്: ഉമ്മുസല്‍മ. ഭാര്യ: മുംതാസ് അവുലന്‍ (ചോഴിപ്പടി). മക്കള്‍: മുസ്തഫ, നിഹാല്‍. യുകെ പടി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.