തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ ഡ്യൂട്ടിക്കിടെ പൊലീസുകാരിക്ക് പാമ്പു കടിയേറ്റു. സെക്രട്ടേറിയറ്റ് വളപ്പിൽവച്ചാണ് പാമ്പുകടിയേറ്റത്. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു.
ആശാ വർക്കർമാരുടെ സമരത്തിന്റെ ഭാഗമായി 10 വനിതാ പൊലീസുകാരെ സെക്രട്ടേറിയറ്റിൽ രാത്രി സുരക്ഷാ ജോലിക്ക് നിയോഗിക്കാറുണ്ട്.
8 പേർ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപന്തലിന് സമീപവും രണ്ടുപേർ അകത്തുമാണ് ഉണ്ടാകുക. പൊലീസുകാരി ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.