അടിസ്ഥാന വികസനത്തിൽ എടപ്പാൾ പഞ്ചായത്ത് അവഗണനയിലെന്ന് കെ.പി.സി.സി. അംഗം എ.എം. രോഹിത്

അടിസ്ഥാന വികസനത്തിൽ എടപ്പാൾ പഞ്ചായത്ത് അവഗണനയിലെന്ന് കെ.പി.സി.സി. അംഗം എ.എം. രോഹിത്

എടപ്പാൾ: അടിസ്ഥാന വികസന കാര്യങ്ങളിൽ പോലും ശ്രദ്ധ നൽകാത്ത എടപ്പാൾ ഗ്രാമപഞ്ചായത്ത് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയെന്ന് കെ.പി.സി.സി. അംഗം അഡ്വ. എ.എം. രോഹിത് അഭിപ്രായപ്പെട്ടു.

8, 9, 10 വാർഡുകളിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് യു.ഡി.എഫ്. കമ്മിറ്റി സംഘടിപ്പിച്ച തീപന്തം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.കെ.എ. മജീദ് അധ്യക്ഷനായ യോഗത്തിൽ സി. രവീന്ദ്രൻ, എസ്. സുധീർ, റഫീക്ക് പിലാക്കൽ, കെ.പി. അച്യുതൻ, ആസിഫ് പൂക്കരത്തറ, കെ.പി. രതീഷ്, പ്രവീൺ പി., കെ. രാജീവ്, കെ.വി. ബാവ, പി. മുഹമ്മദ് കുട്ടി, ബാവ, ഇസ്മായിൽ എന്നിവർ സംസാരിച്ചു.

നിരവധി ആളുകൾ ആശ്രയിക്കുന്ന അംശക്കച്ചേരി-അയിലക്കാട് റോഡ്, തലമുണ്ട മാനത്ത് കാവ് റോഡ്, അംശക്കച്ചേരി ഉദിനിക്കര റോഡ് എന്നിവയുടെ പണി അടിയന്തിരമായി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി യു.ഡി.എഫ്. രംഗത്തിറങ്ങുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

പ്രതിഷേധ സമരം തലമുണ്ട മുക്കിലപ്പീടികയിൽ നിന്ന് ആരംഭിച്ച് അംശക്കച്ചേരിയിൽ സമാപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !