ജമ്മു കശ്മീരിനെ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമായി വിഭജിക്കാനായി വാജ്പേയി–നവാസ് ഷരീഫ് സർക്കാരുകൾ പിൻവാതിൽ ചർച്ചകൾ നടത്തിയിരുന്നതായി വെളിപ്പെടുത്തൽ....

ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിന് ആഴ്ചകൾക്കു മുൻപ് ജമ്മു കശ്മീരിനെ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമായി വിഭജിക്കാനായി വാജ്പേയി–നവാസ് ഷരീഫ് സർക്കാരുകൾ പിൻവാതിൽ ചർച്ചകൾ നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. അഭിഷേക് ചൗധരിയെഴുതിയ ‘ബിലീവേഴ്സ് ഡിലെമ: വാജ്പേയി ആൻഡ് ദ് ഹിന്ദു റൈറ്റ്സ് പാത്ത് ടു പവർ’ എന്ന പുസ്തകത്തിലാണ് ഈ വിവരമുള്ളത്.

പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ മുൻ ഹൈക്കമ്മിഷണർ നിയാസ് നായിക്കും ഇന്ത്യയ്ക്കായി ആർ.കെ.മിശ്രയുമാണ് ചർച്ച നടത്തിയത്. വാജ്പേയിയുടെ പാക്കിസ്ഥാൻ സന്ദർശനത്തിനു ശേഷമാണ് ഡൽഹിയിലെ ഹോട്ട‌ലിൽ 5 ദിവസം ചർച്ച നടന്നത്. സാമുദായികാടിസ്ഥാനത്തിൽ വിഭജിക്കാനായിരുന്നു ശ്രമമെന്നും ‘ചെനാബ് ഫോർമുല’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നതെന്നും ചൗധരി അവകാശപ്പെടുന്നു.

ചെനാബ് നദിക്കു പടിഞ്ഞാറുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങൾ പാക്കിസ്ഥാനും കിഴക്കുള്ള ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ ഇന്ത്യയ്ക്കും കൈമാറാനാണു പദ്ധതി തയാറാക്കിയത്. എന്നാൽ ഡൽഹിയിൽ ചർച്ചകൾ നടക്കുമ്പോൾ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രശ്നങ്ങൾ ഉണ്ടാക്കിത്തുടങ്ങിയതോടെ പദ്ധതി തകിടംമറിഞ്ഞെന്നും പുസ്തകം പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !