കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു പൊതുമേഖലാ സ്ഥാപനം ഒരു അന്താരാഷ്ട്ര ഷോപ്പിംഗ് മാളില്‍ ഷോറൂം തുറക്കുന്നു. കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനാണ് തലസ്ഥാന നഗരിയിലെ ലുലു മാളില്‍ അത്യാധുനിക മാട്രസ്സ് എക്സ്പീരിയന്‍സ് ഷോറൂം ആരംഭിക്കുന്നത്. ജൂലൈ 10-ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങില്‍ വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
1000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഷോറൂം, മെത്തകളുടെ വിപുലമായ ശേഖരം ഒരുക്കുന്നതിനൊപ്പം കേരളത്തിന്റെ തനത് കയര്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും സൗകര്യമൊരുക്കുന്നു. 5000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ വിലയുള്ള മെത്തകള്‍ ഇവിടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. അന്താരാഷ്ട്ര വ്യവസായ ഭീമനായ വാള്‍മാര്‍ട്ടിലേക്ക് ഉള്‍പ്പെടെ കയര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്റെ ഉല്‍പ്പന്നങ്ങള്‍ മികച്ച ഗുണമേന്മയുള്ളവയാണ്.കയര്‍ കോര്പ്പറേഷന് ചെയര്മാന് ജി. വേണുഗോപാല്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍, കയര്‍ വകുപ്പ് ഡയറക്ടര്‍ ആനി ജൂലാ തോമസ് ആദ്യ വില്‍പ്പന നിര്‍വഹിക്കും. ബി.പി.ടി ചെയര്മാന് അജിത് കുമാര്‍, കയര്‍ വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അനില്‍ കുമാര്‍, കയര്‍ കോര്പ്പറേഷന് ഡയറക്ടര്‍മാരായ രാജേഷ് പ്രകാശ്, അനില്‍ കുമാര്‍ കെ. ഡി, കെ. എല്‍ ബെന്നി, വി. സി ഫ്രാന്‍സിസ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. കയര്‍ കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ. പ്രതീഷ് ജി. പണിക്കര്‍ നന്ദി അറിയിക്കും.
കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ കയറിനും അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്കും പുതിയ വിപണി കണ്ടെത്താനും ആഗോളതലത്തില്‍ ശ്രദ്ധ നേടാനും ഈ ഷോറൂം വലിയൊരു മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.