തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച എസ് എഫ് ഐ പഠിപ്പ് മുടക്കും. ഗവർണർക്കെതിരെ പ്രതിഷേധത്തിൽ കഴിഞ്ഞ ദിവസം എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 30 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നടപടി.
കേരള സര്‍വകലാശാലയിലേക്ക് എസ് എഫ് ഐ നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം എസ് കെ ആദർശ് ഉള്ളപ്പെടെ ഉള്ളവരെ റിമാൻഡ് ചെയ്തത്. കസ്റ്റഡിയിൽ ഉള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് കന്റോൺമെന്റ് പോലീസ് ചുമത്തിയത്. കണ്ടാല്‍ അറിയുന്ന ആയിരം പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. കണ്ണൂർ സർവ്വകലാശാലയിൽ സമരം ചെയ്ത 4 പേരെയും റിമാൻഡ് ചെയ്തിരുന്നു.സർവ്വകലാശാലകൾ കാവിവത്കരിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്ന് ആരോപിച്ചാണ് ഇന്നലെ എസ് എഫ് ഐയുടെ നേതൃത്വത്തിൽ കേരള സർവ്വകലാശാല ആസ്ഥാനത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ആർ എസ് എസിന്റെ അജണ്ടയ്ക്ക് അടിയറവ് വയ്ക്കാനും ഗവർണറും ആർഎസ്എസ് നിയമിച്ച വൈസ് ചാൻസിലർമാരും നടത്തുന്ന വിദ്യാർത്ഥി മതവിരുദ്ധ നിലപാടിനെതിരെയുള്ള പ്രക്ഷോഭമാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു.
'സിസാ തോമസും മോഹനൻ കുന്നുമ്മലും അവരെ നിയന്ത്രിക്കുന്ന ഗവർണറും കേരള സർവ്വകലാശാലയിലെ ഉദ്യോഗസ്ഥരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. ആ നിയന്ത്രണം അവർ അവസാനിപ്പിക്കണം. ആത്മാർത്ഥമായി പണിയെടുക്കുന്നവരെ പോലും പണിയെടുപ്പിക്കാൻ അനുവദിക്കാത്ത സമീപനമാണ് അവർ സ്വീകരിക്കുന്നത്', ശിവപ്രസാദ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേയും ശിവപ്രസാദ് രംഗത്തെത്തി. ആർ എസ് എസിനെതിരായ സമരം എന്നാണ് വിഡി സതീശന് ഗുണ്ടായിസമായതെന്നും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആർ എസ് എസിന് കാഴ്ചവെയ്ക്കാൻ എസ് എഫ് ഐ അനുവദിക്കില്ലെന്നും ശിവപ്രസാദ് പറഞ്ഞു.
അതേസമയം കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അംഗീകരിച്ചു നൽകില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചു. 'കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല. എല്ലാവർക്കും ജനാധിപത്യപരമായി പ്രവർത്തിക്കാൻ സാധിക്കണം. തോന്നിവാസം കാണിച്ച് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാൽ അംഗീകരിക്കില്ല. വിദ്യാർഥികളുടെ സമരം ശക്തമായി തുടരും', അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.