കുട്ടികളെ മാനസികമായും ശാരീരികമായും ശക്തരാക്കുന്നതിനായി സ്കൂളുകളില്‍ സുംബ പഠിപ്പിക്കണമെന്നാണ് കേരള സര്‍ക്കാറിന്‍റെ തീരുമാനം. എന്നാല്‍ ഛത്തിസ്ഗഢിലെ ഒരു അധ്യാപകന്‍ കുട്ടികളോടൊപ്പം നൃത്ത ചുവട് വയ്ക്കുന്ന വീഡിയോ വിവാദമുയര്‍ത്തി.
ക്ലാസിലെ ആണ്‍ കുട്ടികൾ നോക്കി നില്‍ക്കെ പെണ്‍കുട്ടികളോടെപ്പമുള്ള അധ്യാപകന്‍റെ നൃത്തം സ്വബോധത്തിലല്ലെന്നും അദ്ദേഹം മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ വിമർശിച്ചതോടെയാണ് വീഡിയോ വിവാദത്തിലായത്. ഛത്തിസ്ഗഢിലെ ബാൽരാംപൂര്‍ ജില്ലയിലെ വദ്രഫ്നഗർ ബ്ലോക്കിന് കീഴിലുള്ള പശുപതിപൂർ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായ ലക്ഷ്മി നാരായൺ സിംഗാണ് വീഡിയോയിലുള്ള അധ്യാപകനെന്ന് തിരിച്ചറിഞ്ഞു.
ഇയാൾ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണ് ക്ലാസ് മുറിയില്‍ പെണ്‍കുട്ടികളോടൊപ്പം നൃത്തം ചവിട്ടയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സ്കൂൾ സമയത്ത് തന്‍റെ മെബൈലില്‍ പാട്ടിട്ടതിന് ശേഷം അദ്ദേഹം കുട്ടികളോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുകയും പിന്നീട് കുട്ടുകൾക്കൊപ്പം നൃത്തം ചെയ്യുകയുമായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.