തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തമായ വരയാടുമൊട്ട ട്രെക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ചു. മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രെക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 40 കിലോ മീറ്റർ അകലെയാണ് വരയാടുമൊട്ട സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പൊന്മുടി മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മലയാണ് വരയാടുമോട്ട. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വരയാട് എന്നറിയപ്പെടുന്ന നീലഗിരി താറിന്റെ ചെറിയൊരു വിഭാഗം ഇവിടെയുണ്ട്. എന്നാൽ, ഇവ അപൂർവ്വമായി മാത്രമേ സഞ്ചാരികളുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളൂ. നിത്യഹരിത ഷോല വനങ്ങളിലൂടെയുള്ള ഒരു നീണ്ട ട്രെക്കിംഗിനൊടുവിലാണ് വരയാടുമൊട്ടയിലെത്തുക.ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഗൈഡഡ് ട്രെക്കിംഗ് പ്രോഗ്രാമാണിത്. തിരുവനന്തപുരത്തെ ഏറ്റവും ദുഷ്‌കരമായ ട്രെക്കിംഗുകളിലൊന്നായാണ് വരയാടുമൊട്ട കണക്കാപ്പെടുന്നത്. ഒരു വശത്തേയ്ക്ക് മാത്രം 18 കിലോമീറ്റർ ട്രെക്കിംഗുണ്ട്. വഴുക്കലുള്ള പാതകളും അഗാധ ഗർത്തങ്ങളുമെല്ലാം താണ്ടി അത്യന്തം കഠിനമായ ട്രെക്കിംഗിനൊടുവിലാണ് വരയാടുമൊട്ടയിലെത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.