കോഴിക്കോട്: കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ടോപ് ലോഡ് വാഷിങ് മെഷീനിൽ കുടുങ്ങിയ നാലുവയസ്സുകാരനെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഒളവണ്ണ ഇരിങ്ങല്ലൂർ ഞണ്ടിത്താഴത്ത് ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹറഫാ മഹലിൽ താമസിക്കുന്ന സുഹൈബിന്റെ മകൻ മുഹമ്മദ് ഹനാനാണ് വാഷിങ് മെഷീനിനകത്ത് കുടുങ്ങിയത്.
വിവരമറിയിച്ചതനുസരിച്ച് എത്തിയ മീഞ്ചന്ത നിലയത്തിലെ അഗ്നിരക്ഷാസേനാംഗങ്ങൾ വീട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെ കുട്ടിയെ പരിക്കുകളില്ലാതെ പുറത്തെത്തിച്ചു.വാഷിങ് മെഷീനിലെ വസ്ത്രമുണക്കുന്ന ഭാഗത്താണ് കുട്ടി കുടുങ്ങിയത്. ഈ ഭാഗം മെഷീനിൽനിന്ന് വേർപെടുത്തിയശേഷം യന്ത്രമുപയോഗിച്ച് കട്ട് ചെയ്താണ് രക്ഷപ്പെടുത്തിയത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഡബ്ള്യു. സനലിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എം. അനീഷ്, കെ.പി. അമീറുദീൻ, വി.കെ. അനൂപ്, ജെ. ജയേഷ്, വനിതാ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സി.കെ. അശ്വനി, ഹോംഗാർഡ് എബി രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.വാഷിങ് മെഷീനിൽ കുടുങ്ങിയ നാലുവയസ്സുകാരനെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി
0
ഞായറാഴ്ച, ജൂലൈ 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.