കോഴിക്കോട് : കീം പരീക്ഷാ വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ പരിഹസിച്ച് ഇകെ വിഭാഗം സമസ്ത മുഖ പത്രമായ സുപ്രഭാതം.എവിടെ പോയാലും വീട് തലയിലേറ്റുന്ന മന്ത്രി തല്‍ക്കാലത്തേക്ക് അതൊന്നിറക്കി വെച്ച് വിദ്യാര്‍ത്ഥികളെ ഓര്‍ക്കണമെന്ന് മന്ത്രിയുടെ പഴയ ഇംഗ്ലീഷ് പരാമര്‍ശം ചൂണ്ടിക്കാട്ടി സുപ്രഭാതം പരിഹസിക്കുന്നു. വിദഗ്ധസമിതി റിപ്പോര്‍ട്ട് ഉണ്ടായിട്ടും അതില്‍ പറയാത്ത കാര്യങ്ങളാണ് മന്ത്രി നടപ്പാക്കിയത്.
ഉന്നത വിദ്യാഭ്യാസം കുളം തോണ്ടിയ സ്ഥിതിയിലായി. ഉന്നത വിദ്യാഭ്യാസ രംഗം ഭരിക്കുന്ന സംഘപരിവാറിനെ പ്രീണിപ്പിച്ചാണ് ഇടതു പക്ഷം നീങ്ങുന്നത്. കുല സ്ത്രീ വേഷധാരിയാണ് മന്ത്രിയെങ്കിലും ആണും പെണ്ണും കെട്ട വേഷം കുട്ടികള്‍ ധരിക്കട്ടെ എന്ന നിലപാടാണ് മന്ത്രിക്കെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.ആര്‍ട്സ് കോളേജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് കുടുംബാസൂത്രണം നടത്തിയതുകൊണ്ടല്ല, കുട്ടികള്‍ പുറത്തേക്ക് പോകുന്നത് കൊണ്ടാണെന്ന് ഓര്‍ക്കണം. സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം ചെയ്ത ഇടതു പക്ഷത്തിന് സ്വകാര്യ വിദേശ സര്‍വകലാശാലകള്‍ക്ക് പരവതാനി വിരിക്കാന്‍ മടിയില്ലെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു. കേരള സിലബസ് വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്പുതുക്കിയിറക്കിയ കീം റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിക്കും. പുതിയ റാങ്ക് പട്ടികയിൽ പിന്നോട്ട് പോയ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്നാണ് ഹർജി സമർപ്പിക്കുന്നത്. പഴയ ഫോർമുല പ്രകാരം പട്ടികതയ്യാറാക്കിയപ്പോൾ കേരള സിലബസ് വിദ്യാർത്ഥികൾ വ്യാപകമായി പിന്നോട്ട് പോയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. പുതിയ ഫോർമുല പ്രകാരം ആദ്യം പട്ടിക പ്രസിദ്ധീകരിച്ചിരുന്നെങ്കിലും സിബിഎസ്ഇ വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ പോയതോടെ ഇത് റദ്ദാക്കിയിരുന്നു. ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയതോടെ മേൽക്കോടതിയെ സമീപിക്കേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം. ഇതിനിടെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക് പോകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.