ബെംഗളൂരു: പാലത്തിൽ നിന്നും സെൽഫി എടുക്കുന്നതിനിടെ നവവധു ഭർത്താവിനെ പാലത്തിൽ നിന്നും പുഴയിലേക്ക് തള്ളിയിട്ടു. കര്‍ണാടകയിലെ യാദ്ഗിറിലെ കൃഷ്ണ നദിക്കു കുറുകെയുളള ഗുര്‍ജാപൂര്‍ പാലത്തിലാണ് സംഭവം. പാലത്തിൽ വാഹനം നിർത്തി സെൽഫി എടുക്കുന്നതിനിടെ ഭർത്താവിനെ യുവതി പുഴയിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് വിവരം.
പുഴയിൽ വീണ യുവാവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പാലത്തില്‍ നിന്നും താഴെ നദിയിലേക്ക് വീണ യുവാവ് ഒഴുകി സമീപത്തുളള പാറയില്‍ പിടിച്ചു നിന്നതിനാലാണ് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. യുവാവിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കയർ പാറയിലേക്ക് ഇട്ടുകൊടുത്ത് യുവാവിനെ മുകളിലേക്ക് കയറ്റിയത്.ഭർത്താവ് ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് ഓടിക്കൂടിയ പ്രദേശവാസികളോട് യുവതി പറഞ്ഞത്. എന്നാൽ നാട്ടുകാർ രക്ഷപ്പെടുത്തി മുകളിലെത്തിച്ച യുവാവ് പറഞ്ഞത് തന്നെ ഭാര്യയാണ് തള്ളി പുഴയിലേക്ക് ഇട്ടതെന്നാണ്. എന്നാൽ ആരോപണം യുവതി നിഷേധിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.