മരചില്ലകൾ വെട്ടിയൊരുക്കുന്ന ജോലിക്കിടെ വാഹനമിടിച്ചു; പ്രവാസി ഇന്ത്യക്കാരന് ദമാമിൽ ദാരുണാന്ത്യം

അൽകോബാർ: റോഡരികിലെ തണൽ മരങ്ങളുടെ ചില്ലകൾ വെട്ടിയൊരുക്കുന്ന ജോലിക്കിടെ വാഹനമിടിച്ച് പ്രവാസി ഇന്ത്യക്കാരന് ദമാമിൽ ദാരുണാന്ത്യം.

അൽ യമാമ കമ്പനിയുടെ തൊഴിലാളിയായ ഉത്തർപ്രദേശ് അംബേദകർ നഗർ ഗോപാൽപൂർ പണ്ഡിറ്റ് വില്ലേജ് സ്വദേശി അഹമ്മദ് ഷക്കീൽ റാസ(27) യാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മരിച്ച യുവാവും കൂടെയുള്ള തൊഴിലാളികളുമൊത്ത് ദമാമിലെ 71 ഏരിയയിൽ റോഡിലേക്ക് വളർന്നു നിൽക്കുന്ന തണൽ മരങ്ങളും നഗരസൗന്ദര്യത്തിനുള്ള കുറ്റിച്ചെടികളും വെട്ടിയൊതുക്കി രൂപഭംഗി വരുത്തുന്ന പണിക്കിടെയാണ് അപകടം നടന്നത്. 

അമിത വേഗതയിൽ സ്വദേശി യുവാവ് ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് അഹമ്മദ് റാസയുടെ ദേഹത്തേക്ക് പാഞ്ഞു കയറുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹതൊഴിലാളികളും മറ്റും ഓടിയെത്തിയപ്പോഴേക്കും സംഭവസ്ഥലത്തു തന്നെ യുവാവ് മരിച്ചിരുന്നു. ജീവൻരക്ഷാ പ്രവർത്തകർ മൃതദേഹം ആംബുലൻസിൽ ദമാം മുവാസത്ത് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. 

സ്ഥലത്തെത്തിയ പൊലീസ് അപകടമരണത്തിൽ കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു. ഷക്കീൽ അഹമ്മദ്, അസ്മ ഖാത്തൂൺ എന്നിവരാണ് മാതാപിതാക്കൾ. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വിമാനടിക്കറ്റടക്കമുള്ള ചെലവുകൾ കമ്പനി വഹിച്ചു. നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് അൽകോബാർ കെഎംസിസി വെൽഫെയർവിങ് ചെയർമാൻ ഹുസൈൻ ഹംസ നിലമ്പൂർ നേതൃത്വം നൽകി. ‌

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !