തിരുവനന്തപുരം : ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ കേരളത്തിന്റെ അഞ്ച് താരങ്ങള്‍ ഇടം നേടി. ഹൈദരാബാദ് താരം തിലക് വര്‍മ നയിക്കുന്ന ടീമില്‍ മുഹമ്മദ് അസറുദ്ദീന്, സല്മാന് നിസാര്‍, ബേസില്‍ എന്‍ പി, എം നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവരാണ് ഉള്‍പ്പെട്ടത്. ഇതില്‍ ടീമിന്റെ ഉപനായകനാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ അസറുദ്ദീന്. റിസര്‍വ് താരമായിട്ടാണ് ഏദന്‍ ആപ്പിള്‍ ടോം ടീമിലെത്തിയത്. അവസാന രഞ്ജി സീസണില്‍ ഫൈനലിലെത്തിയിരുന്നു കേരളം. ഫൈനലിലേക്കുള്ള യാത്രയില്‍ ഈ താരങ്ങളെല്ലാം ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു. അതേസമയം, സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല.
ഓഗസ്റ്റ് അവസാനമാണ് ദുലീപ് ട്രോഫി നടക്കുക. വിവിധ സോണുകളില്‍ നിന്നുള്ള ആറ് ടീമുകളാണ് ദുലീപ് ട്രോഫിയില്‍ കളിക്കുക. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയ തമിഴ്നാട് വിക്കറ്റ് കീപ്പര്‍ എന്‍ ജഗദീശനും ടീമിലുണ്ട്. ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്കാണ് താരത്തെ വളിച്ചത്. പന്ത് പരിക്കേറ്റ് പുറത്തായിരുന്നു. പന്തിന് പകരക്കാരനാകുന്ന ധ്രുവ് ജുറലിന്റെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായിട്ടാണ് ജഗദീശനെത്തുന്നത്. ദേവ്ദത്ത് പടിക്കലും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.സൗത്ത് സോണ്‍ ദുലീപ് ട്രോഫി 2025 സ്ക്വാഡ്: തിലക് വര്‍മ്മ (ക്യാപ്റ്റന്‍, ഹൈദരാബാദ്), മുഹമ്മദ് അസ്ഹറുദ്ദീന് (വൈസ് ക്യാപ്റ്റന്‍, കേരളം), തന്മയ് അഗര്‍വാള്‍ (ഹൈദരാബാദ്), ദേവദത്ത് പടിക്കല്‍ (കര്‍ണാടക), മോഹിത് കാലെ (പോണ്ടിച്ചേരി), സല്മാന് നിസാര്‍ (കേരളം), എന്‍ ജഗദീശന് (തമിഴ്നാട്), ത്രിപുരാന വിജയ് (ആന്ധ്ര), ആര് സായി കിഷോര്‍ (തമിഴ്നാട്), തനയ് ത്യാഗരാജന് (ഹൈദരാബാദ്), വിജയ്കുമാര്‍ വൈശാഖ് (കര്‍ണാടക), നിധീഷ് എംഡി (കേരളം), റിക്കി ഭുയി (ആന്ധ്ര), ബേസില്‍ എന്‍പി (കേരളം), ഗുര്‍ജപ്നീത് സിങ് (തമിഴ്നാട്), സ്നേഹല്‍ കൗതങ്കര്‍ (ഗോവ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.