മുംബൈ: മഹാരാഷ്ട്രയിലുള്‍പ്പടെ രാജ്യത്തുടനീളം ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ച് കേന്ദ്രത്തിതിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) അധ്യക്ഷന്‍ രാജ് താക്കറെ. മിഷനറി സ്കൂളില്‍ പഠിച്ച അദ്വാനിയുടെ ഹിന്ദുത്വയില്‍ സംശയിക്കേണ്ടതുണ്ടയോെന്ന് രാജ് താക്കറെ ചോദിച്ചു.
'ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ ഇംഗ്ലീഷ് സ്കൂളിലാണ് പഠിച്ചത്. ഒരു ഇംഗ്ലീഷ് പത്രത്തില്‍ അദ്ദേഹം ജോലി ചെയ്തെങ്കിലും 'മറാഠിയുടെ സ്ഥാനം' സംബന്ധിച്ച് ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല' രാജ് താക്കറെ പറഞ്ഞു. 20 വര്‍ഷത്തിന് ശേഷം കസിന് ഉദ്ധവ് താക്കറെയുമായി വീണ്ടും ഒന്നിച്ച് വേദി പങ്കിട്ടപ്പോഴായിരുന്നു രാജ് താക്കറെയുടെ പരാമര്‍ശങ്ങള്‍. എംഎന്‍എസ്, ശിവസേന (യുബിടി) പ്രവര്‍ത്തകരുടെ സംയുക്ത റാലിയെ ഇരുവരും അഭിസംബോധന ചെയ്തു.'ഞങ്ങള്‍ മറാഠി മീഡിയത്തിലാണ് പഠിച്ചത്. ഞങ്ങളുടെ കുട്ടികള്‍ ഇംഗ്ലീഷില്‍ പഠിച്ചു. ഞങ്ങള്‍ക്ക് ഇംഗ്ലീഷ് ഇഷ്ടമാണെന്ന് അവര്‍ പറയുന്നു, പിന്നെ എങ്ങനെ മറാഠി ഇഷ്ടപ്പെടും? എന്റെ അച്ഛനും അമ്മാവനും ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്. നിങ്ങള്‍ക്ക് അവരെ സംശയിക്കാന്‍ കഴിയുമോ?' എന്ന് പ്രവര്‍ത്തകരോട് ചോദിച്ചു.
എല്‍.കെ. അദ്വാനി ഒരു മിഷനറി സ്കൂളായ സെന്റ് പാട്രിക്സ് ഹൈസ്കൂളിലാണ് പഠിച്ചത്. നമ്മള് അദ്ദേഹത്തിന്റെ ഹിന്ദുത്വത്തെ സംശയിക്കണോ യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇംഗ്ലീഷ്, മറാത്തി മീഡിയം സ്കൂളുകളിലെ 1 മുതല്‍ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവ് ഏപ്രില്‍ 16 ന് ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് രാജ് താക്കറെയും ഉദ്ധവും ഒന്നിക്കുന്നത്.
തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന വിടവ് ഇപ്പോൾ ഞങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ഒരുവേദിയാണ് തങ്ങളുടെ പ്രസംഗത്തെക്കാളേറെ പ്രധാനപ്പെട്ടത്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.