വിവാഹസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം

സംഭാല്‍: വിവാഹസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഉത്തര്‍ പ്രദേശിലെ സംഭാല്‍ ജില്ലയിലെ ജെവനായി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. വിവാഹവേദിയിലേക്ക് പുറപ്പെട്ട കാറില്‍ പത്തുപേരാണ് ഉണ്ടായിരുന്നത്.

അമിത വേഗത്തിലായിരുന്ന എസ് യുവി കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ഒരു കോളേജിന്റെ ചുറ്റുമതിലില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രതിശ്രുതവരന്‍ സൂരജ് (24) തല്‍ക്ഷണംമരിച്ചു. സൂരജിന്റെ സഹോദരന്റെ ഭാര്യ ആശ(26), സഹോദരന്റെ മകള്‍ ഐശ്വര്യ(2), മകന്‍ വിഷ്ണു(6), ബന്ധുക്കളായ നാല് പേര്‍ എന്നിവരാണ് ജീവന്‍ നഷ്ടമായ മറ്റുള്ളവര്‍.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സൗത്ത് അഡീഷണല്‍ എസ്.പി. അനുകൃതി ശര്‍മ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !