മുംബൈ : ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും നവനിർമാൺ സേനാ നേതാവ് രാജ് താക്കറെയും രണ്ടു പതിറ്റാണ്ടിനു ശേഷം ഇന്നു വേദി പങ്കിടും. പ്രൈമറി ക്ലാസുകളിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കം പരാജയപ്പെടുത്തിയതിന്റെ ആഘോഷച്ചടങ്ങിലാണ് ഏറെക്കാലത്തെ പിണക്കം മറന്ന് താക്കറെ സഹോദരങ്ങൾ ഒന്നിക്കുന്നത്.
ശിവസേനാ സ്ഥാപകൻ ബാൽ താക്കറെയുടെ സഹോദരന്റെ പുത്രനാണ് രാജ്. ഉദ്ധവിനെ പിൻഗാമിയാക്കാൻ ബാൽ താക്കറെ 2005ൽ തീരുമാനിച്ചതോടെയാണ് രാജ് ശിവസേന വിട്ടത്.
രാഷ്ട്രീയത്തിൽ എത്തിയ ശേഷം ഇരുവരും പൊതുവേദിയിൽ ഒന്നിച്ചെത്തുന്നത് ആദ്യമാണ്.
ഉദ്ധവ്–രാജ് സഖ്യം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുണ്ട്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷവർധൻ സപ്കൽ, എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.