ഈറോഡ് : പ്ലസ് ടു വിദ്യാർഥി സഹപാഠികളുടെ മർദനമേറ്റു മരിച്ചു. സംഭവത്തിൽ 2 വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. കുമൽകുട്ട സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ആദിത്യൻ(17) ആണു കൊല്ലപ്പെട്ടത്.
സ്കൂളിലെ വിദ്യാർഥിനിയുമായി സംസാരിച്ചതിന്റെ പേരിൽ ചില സഹപാഠികൾ ആദിത്യനെ ഭീഷണിപ്പെടുത്തിയിരുന്നതായി വീരപ്പസത്രം പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്കൂളിലേക്കു പോയ ആദിത്യൻ വൈകിട്ടോടെ സ്കൂളിന്റെ പുറത്തുള്ള പ്രദേശത്തു കിടക്കുന്നതു കണ്ട നാട്ടുകാർ ഉടൻ പെരുന്തുറ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകമാണെന്ന് ആരോപിച്ചു രക്ഷിതാക്കൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.
തുടർന്നു സ്കൂളിനു സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണു പത്തോളം വിദ്യാർഥികൾ മർദിക്കുന്നതു കണ്ടെത്തിയത്. തുടർന്നു 2 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റു പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.