ബെംഗളൂരു : ടിക്കറ്റ് നിരക്കായി ഒരു രൂപ അധികം ഈടാക്കിയതിനു കർണാടക ആർടിസി യാത്രക്കാരനു 30,001 രൂപ നഷ്ടപരിഹാരം നൽകണമെന്നു വിധിച്ച് ഉപഭോക്തൃ ഫോറം. മൈസൂരു ജില്ലാ ഉപഭോക്തൃ ഫോറം ചെയർമാൻ എ.കെ.നവീൻകുമാരിയാണ് ഉത്തരവിട്ടത്. യാത്രക്കാരന് 25,000 രൂപയും കോടതി ചെലവിലേക്ക് 5000 രൂപയും കർണാടക ആർടിസി ഒരുമാസത്തിനകം നൽകണം.
മൈസൂരു സ്വദേശിയായ അഭിഭാഷകൻ ജെ.കിരൺകുമാർ നൽകിയ പരാതിയിലാണു നടപടി. കഴിഞ്ഞ വർഷം ഡിസംബറിൽ മൈസൂരുവിൽ നിന്നു ബെംഗളൂരുവിലേക്കു കർണാടക ആർടിസിയുടെ ഐരാവത് എസി ബസിൽ യാത്ര ചെയ്ത കിരൺ ടിക്കറ്റ് നിരക്കായി 390 രൂപ ഡിജിറ്റൽ പേയ്മെന്റ് മുഖേന നൽകി.ടിക്കറ്റ് നിരക്ക് 370 രൂപയും ജിഎസ്ടി 19 രൂപയും ഉൾപ്പെടെ 389 രൂപയാണു യഥാർഥ നിരക്ക്. എന്നാൽ, നിരക്ക് റൗണ്ടാക്കുന്നതിന്റെ ഭാഗമായാണു 390 രൂപ ഈടാക്കിയത്. ഡിജിറ്റൽ പേയ്മെന്റിൽ കൃത്യം തുക നൽകാമായിരുന്നിട്ടും അധിക നിരക്ക് ഈടാക്കിയതിനെതിരെയാണു കിരൺ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.