ചെന്നൈ: തമിഴ്നാടിനെ വീണ്ടും ഞെട്ടിച്ച് സ്ത്രീധനപീഡനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്തു.
തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സ്വദേശിനിയായ ലോകേശ്വരി (24) ആണ് സ്ത്രീധന പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. വിവാഹം കഴിഞ്ഞ് നാലാം ദിവസമാണ് യുവതി തൂങ്ങിമരിച്ചത്. സംഭവത്തിൽ പൊന്നേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കട്ടാവൂർ സ്വദേശിയായ പനീർ (37) ആണ് ലോകേശ്വരിയെ ജൂൺ 27ന് വിവാഹം കഴിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനാണ് പനീർ. യുവതിയുടെ വീട്ടുകാരോട് 10 പവൻ സ്ത്രീധനം വേണമെന്നാണ് പനീറിന്റെ കുടുംബ ആവശ്യപ്പെട്ടെങ്കിലും 5 പവൻ നൽകാമെന്നായിരുന്നു ലോകേശ്വരിയുടെ വീട്ടുകാർ സമ്മതിച്ചത്. എന്നാൽ 4 പവൻ സ്വർണമാണ് ലോകേശ്വരിക്ക് സ്ത്രീധനമായി നൽകാൻ കഴിഞ്ഞത്. സ്വർണത്തിന് പുറമെ വസ്ത്രങ്ങളും ബൈക്കും സ്ത്രീധനമായി നൽകിയിരുന്നു. പക്ഷേ, വിവാഹത്തിന് ശേഷം ലോകേശ്വരിയെ ഭർത്താവിന്റെ വീട്ടുകാർ പീഡിപ്പിക്കുകയായിരുന്നു.കുടുംബത്തിലെ മൂത്ത മരുമകൾക്ക് 12 പവൻ സ്ത്രീധനമായി ലഭിച്ചിരുന്നെന്നും ബാക്കി ഒരു പവൻ സ്വർണം ഉടൻ ലഭിക്കണമെന്നും പറഞ്ഞാണ് പനീറിന്റെ വീട്ടുകാർ ലോകേശ്വരിയെ ഉപദ്രവിച്ചത്. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയ ലോകേശ്വരി, ഇക്കാര്യം മാതാപിതാക്കളോട് പറയുകയും ചെയ്തു. ബാക്കിയുള്ള ഒരു പവന് പുറമെ ഭർത്താവിന്റെ വീട്ടിലേക്ക് എസി കൂടി വാങ്ങണമെന്നു പറഞ്ഞ് തന്നെ ഉപദ്രവിച്ചതായി ലോകേശ്വരി മാതാപിതാക്കളോട് പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച രാത്രിയോടെ ലോകേശ്വരിയെ സ്വന്തം വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ലോകേശ്വരിയെ പൊന്നേരി സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം താങ്ങാനാകാതെയാണ് തിരുപ്പൂർ സ്വദേശിനിയായ റിധന്യ ജീവനൊടുക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.