ന്യൂഡൽഹി: അടുത്ത രണ്ടുവർഷത്തിനുള്ളിൽ 3.5 കോടി തൊഴിലവസരം സൃഷ്ടിക്കാനായി 1.07 ലക്ഷം കോടി രൂപയുടെ തൊഴിൽബന്ധിത പ്രോത്സാഹന പദ്ധതിക്ക് (എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസന്റീവ് സ്‌കീം) കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഇപിഎഫ്ഒയുടെ സാമൂഹിക സുരക്ഷാപദ്ധതിപ്രകാരമാണിത് നടപ്പാക്കുകയെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പദ്ധതിപ്രകാരം ഇപിഎഫ്ഒയിൽ രജിസ്റ്റർചെയ്തിട്ടുള്ള സ്ഥാപനങ്ങൾ അർഹരായ യുവാക്കൾക്ക് ജോലിനൽകണം. ആദ്യമായി ജോലിചെയ്യുന്നവർക്ക് ഒരുമാസത്തെ വേതനം (15,000 രൂപവരെ) രണ്ടുഗഡുക്കളായി ലഭിക്കും. ഒരു തൊഴിലാളിക്ക് 3000 രൂപവീതം തൊഴിലുടമകൾക്ക് (സ്ഥാപനങ്ങൾക്ക്) സർക്കാർ സഹായം നൽകും.
നിർമാണമേഖലയിലെ സ്ഥാപനങ്ങൾക്ക് മുൻഗണനനൽകും. ഒരുലക്ഷം രൂപവരെ ശമ്പളമുള്ള ജീവനക്കാരുടെ കാര്യത്തിലാണ് സർക്കാർ സഹായം. രണ്ടുവർഷത്തേക്കാണിത്. എന്നാൽ, നിർമാണമേഖലയിലുള്ള സ്ഥാപനങ്ങൾക്ക് പദ്ധതി ആനുകൂല്യം രണ്ടുവർഷംകൂടി നീട്ടുമെന്ന് മന്ത്രി അറിയിച്ചു.
ഇപിഎഫ്ഒയിൽ രജിസ്റ്റർചെയ്തിട്ടുള്ള 50-ൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ കുറഞ്ഞത് ആറുമാസത്തേക്ക് രണ്ടു ജീവനക്കാരെയോ 50-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനം അഞ്ച് ജീവനക്കാരെയോ നിയമിച്ചാലാണ് ആനുകൂല്യം നൽകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.