കോഴിക്കോട്: ബുധനാഴ്ച നടന്ന അഖിലേന്ത്യ പണിമുടക്കിനിടയിൽ സമരക്കാരും മുക്കം സിവിൽ സ്റ്റേഷനിലെ ജീവനക്കാരനും തമ്മിലുണ്ടായ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയ്ക്കും ഇത് വഴി തുറന്നിരുന്നു. പിൻവാതിൽ നിയമനത്തിലൂടെയല്ല ജോലി കിട്ടിയതെന്നതടക്കമുള്ള കമന്റുകളും സന്ദേശം സിനിമയിലെ ഒരു രംഗവുമായി ചേർത്ത് ട്രോളുകളും സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
സമരാനുകൂലികൾ ജോലി നിർത്താൻ ആവശ്യപ്പെട്ടിട്ടും കേട്ട ഭാവം നടിക്കാതെ കടുത്ത അവഗണനയോടെ അതിനെ നേരിട്ടത് മുക്കം സിവിൽ സ്റ്റേഷനിലെ ധനേഷ് ശ്രീധർ എന്ന യുവ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ ഇദ്ദേഹത്തിനെ എങ്ങനെയാണ് ഈ സർക്കാർ ജോലി ലഭിച്ചതെന്നും എന്താണ് യഥാർത്ഥ സമരമെന്നും ചൂണ്ടിക്കാട്ടി യുവാവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.മാധ്യമങ്ങളുടെ ഹീറോയും, അരാഷ്ട്രീയ പേജുകളുടെ സിംബലുമായി മാറിയ ഇദ്ദേഹത്തിന് ജോലി കിട്ടിയത് എങ്ങനെയാണെന്ന് അറിഞ്ഞാൽ സമരവിരോധികൾ ഓടി രക്ഷപ്പെടുമെന്ന് അനൂപ് എൻഎ എന്ന ഉപയോക്താവ് ഫെയ്സ്ബുക്കിൽ കുറിച്ചു. 'ഒരു വലിയ സമരത്തിൻറെ ബാക്കിപത്രമാണ് ഇദ്ദേഹത്തിന്റെ ജോലി. സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിച്ച ആളാണ് ഇദ്ദേഹം. ഇദ്ദേഹത്തിന് അർഹതയുണ്ട് താനും. സ്പോർട്സ് ക്വാട്ടയിലെ നിയമനങ്ങൾ നടപ്പാക്കാതിരിക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് 2011- 16 കാലത്ത് രൂക്ഷമായ സമരങ്ങൾ കേരളം കണ്ടിട്ടുണ്ട്. അതിൻറെ ഭാഗമായി 2016 ൽ പുതിയ സർക്കാർ വന്നതിനുശേഷം 249 സ്പോർട്സ് ക്വാട്ട നിയമനങ്ങൾ നടന്നു. അതിലൊരാളാണ് ഇദ്ദേഹം. അതായത് ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി. കസേരയിൽ കയറി ഇരുന്നു കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും.' അനൂപ് കുറിച്ചു.അഖിലേന്ത്യ പണിമുടക്കിനിടയിൽ സമരക്കാരും മുക്കം സിവിൽ സ്റ്റേഷനിലെ ജീവനക്കാരനും തമ്മിലുണ്ടായ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു...
0
വെള്ളിയാഴ്ച, ജൂലൈ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.