'പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല' ;സ്കൂട്ടർ യാത്രക്കാരിക്ക് കേരള പോലീസിൻ്റെ അഭിനന്ദനം.

ഇരുചക്രവാഹനത്തിന്റെ പിന്നിൽ കുഞ്ഞിനെ സുരക്ഷിതമായി ഇരുത്തി യാത്രചെയ്ത അമ്മയ്ക്ക് കേരള പോലീസിന്റെ അഭിനന്ദനം. 
അമ്മമാർക്കറിയാം മക്കളുടെ സുരക്ഷ. കുട്ടിയുടെ സുരക്ഷിതത്വത്തിനായി ഹെൽമെറ്റിനൊപ്പം സുരക്ഷാ ബെൽറ്റും ധരിപ്പിച്ച ഈ അമ്മയ്ക്ക് സല്യൂട്ട് എന്ന അടിക്കുറിപ്പോടെയാണ് പോലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചത്.
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല' എന്ന കെജിഎഫ് സിനിമയിലെ ഡയലോഗും പശ്ചാത്തല സംഗീതവുമാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, എവിടെനിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമല്ല. മലപ്പുറം ജില്ലയിലെ അരീക്കോടാണെന്നാണ് കമന്റുകളിൽനിന്ന് ലഭിക്കുന്ന സൂചന.
അതേസമയം, വീഡിയോയ്ക്ക് താഴെ ഒട്ടേറെപേരാണ് വാഹനം ഓടിച്ച അമ്മയെ അഭിനന്ദിച്ചത്. 'കുട്ടികളെ പിന്നിലിരുത്തുന്നവർ നിർബന്ധമായും ഇങ്ങനെ ചെയ്യണം. കാറ്റ് കൊണ്ട് കുട്ടികൾ ഉറങ്ങിപോകാൻ സാധ്യത കൂടുതലാണ്. ഈ ചേച്ചിക്ക് ബിഗ് സല്യൂട്ട്' എന്നായിരുന്നു ഒരു പ്രതികരണം. 'മക്കളുടെ സുരക്ഷിതത്വം ആഗ്രഹിക്കുന്ന മാതാപിതാക്കൾ അറിഞ്ഞു ചെയ്യും അത്രേ ഉള്ളൂ'... 'അല്ലെങ്കിലും അമ്മ പൊളിയല്ലേ'... 'ആ അമ്മയെ വിളിച്ച് ഒരു റിവാർഡ് കൊടുക്കണം' എന്നിങ്ങനെ നീളുന്നു കമന്റുകൾ.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !