ദർഭംഗ: ബിഹാറിലെ ദർഭംഗ ജില്ലയിൽ ശനിയാഴ്ചനടന്ന മുഹറം ഘോഷയാത്രയ്ക്കിടെ ഒരാൾ ഷോക്കേറ്റു മരിച്ചു. 24 പേർക്ക് പരിക്കേറ്റു. ഘോഷയാത്രയിൽ ഉപയോഗിച്ച രൂപങ്ങളിലൊന്ന് ഹൈടെൻഷൻ വൈദ്യുതക്കമ്പിയിൽ തട്ടിയതാണ് അപകടകാരണം.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
സകത്പുർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
കഖോര ഗ്രാമത്തിലൂടെ മുഹറം ഘോഷയാത്ര കടന്നുപോകുമ്പോൾ രൂപങ്ങളിലൊന്നിന്റെ ഒരു ഭാഗം ഹൈടെൻഷൻ വൈദ്യുതക്കമ്പിയിൽ തട്ടിയാണ് അപകടം ഉണ്ടായതെന്ന് ദർഭംഗ കളക്ടർ കൗശൽ കുമാറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നില അപകടകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.