മുംബൈ: കടക്കെണിയില്‍ വീര്‍പ്പുമുട്ടി കഴിയുകയായിരുന്ന വയോധികനായ കര്‍ഷകന്റെ ദുരിതം മനസ്സിലാക്കി വായ്പാബാധ്യത തീര്‍ത്ത് മന്ത്രി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള 75 വയസ് പ്രായമുള്ള അംബദാസ് പവാര്‍ എന്ന കര്‍ഷകന്റെ ദുരിതം വീഡിയോയിലൂടെ പ്രചരിച്ചിരുന്നു. തന്റെ വയല്‍ ഉഴുന്നതിനായി പവാര്‍ കലപ്പ സ്വയം വലിച്ചുനീങ്ങുന്നതിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതുകാണാനിടയായ സംസ്ഥാന സഹകരണമന്ത്രി ബാബാസാഹേബ് പാട്ടീലാണ് പവാറിന്റെ വായ്പാ ബാധ്യത തീര്‍ത്തുനല്‍കിയത്. 42,500 രൂപ നല്കി വായ്പ ഒഴിവാക്കിയതായി മന്ത്രിയുടെ ഓഫീസ് കുറിപ്പിലൂടെ അറിയിച്ചു.
പവാര്‍ കലപ്പ ഉപയോഗിച്ച് വയല്‍ ഉഴുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കളില്‍ ഏറെ സഹതാപം ഉണര്‍ത്തിയിരുന്നു. അഹമദ്പുര് താലൂക്കിലെ ഹദോല്തി ഗ്രാമമാണ് പവാറിന്റെ സ്വദേശം. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ കാണാനിടയായ പാട്ടീല്‍ പവാറിനെ ബന്ധപ്പെടുകയും വായ്പ ഒഴിവാക്കിനല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഹദോല്തി സഹകരണസംഘത്തില്‍ നിന്നാണ് പവാര്‍ വായ്പ എടുത്തിരുന്നത്. ശനിയാഴ്ച പവാറിന്റെ ഗ്രാമം സന്ദര്‍ശിച്ച പാട്ടീല്‍ വായ്പ അവസാനിപ്പിക്കാനും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും സഹകരണസംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹാരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.ഉണങ്ങിവരണ്ട വയലില്‍ പവാര്‍ കലപ്പയുമായി നീങ്ങുന്ന വീഡിയോ വലിയ പ്രചാരമാണ് നേടിയത്. സഹായത്തിനായി ഭാര്യയും ഉണ്ടായിരുന്നു. കാളകളെയോ ട്രാക്ടറോ വാടകയ്ക്കെടുക്കാന്‍ കഴിവില്ലാത്തതിനാല്‍ പവാറും ഭാര്യയും കൂടി വയല്‍ ഉഴുകുകയായിരുന്നു. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ലാത്തൂരിലെ ക്രാന്തികാരി ഷെത്കാരി സംഘടന വെള്ളിയാഴ്ച പവാറിന് രണ്ട് കാളകളെ സമ്മാനിച്ചിരുന്നു. പാട്ടും നൃത്തവുമായാണ് കാളകളെ ജനങ്ങള്‍ പവാറിന്റെ വീട്ടിലെത്തിച്ചത്. തെലങ്കാനയിലെ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് പവാറിന് കൈമാറുകയും ചെയ്തു.വയോധികനായ കര്‍ഷകന്റെ ദുരിതം മനസ്സിലാക്കി വായ്പാബാധ്യത തീര്‍ത്ത് മന്ത്രി
0
ഞായറാഴ്ച, ജൂലൈ 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.