സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ്:എംഎസ്എഫ്-കെഎസ്‌യു മുന്നണിക്ക് മികച്ച വിജയം...

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫ്-കെഎസ്‌യു മുന്നണിക്ക് മികച്ച വിജയം. അഞ്ച് ജനറല്‍ പോസ്റ്റിലും എംഎസ്എഫ്-കെഎസ്‌യു പ്രതിനിധികളാണ് വിജയിച്ചത്.

ചെയര്‍പേഴ്‌സണ്‍- പി.കെ. ഷിഫാന (എംഎസ്എഫ്, കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് കോളേജ്-തൃശൂര്‍), ജനറല്‍ സെക്രട്ടറി- സൂഫിയാന്‍ വില്ലൻ (എംഎഎസ്എഫ്, ഫറൂഖ് കോട്ടക്കല്‍), വൈസ് ചെയര്‍മാന്‍- മുഹമ്മദ് ഇര്‍ഫാന്‍ എ.സി. (എംഎസ്എഫ്), വൈസ് ചെയര്‍മാന്‍ (ലേഡി)- നാഫിയ ബിറ (എംഎസ്എഫ്), ജോയിന്റ് സെക്രട്ടറി- അനുഷ റോബി(കെഎസ്‌യു). ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി പോസ്റ്റുകളില്‍ എംഎസ്എഫ് പ്രതിനിധികള്‍ ജയിക്കുന്നത് ഇതാദ്യമായാണ്.

45 വര്‍ഷം മുന്‍പ് എസ്എഫ്‌ഐ-എംഎസ്എഫ് മുന്നണിയില്‍ ടി.വി.പി. ഖാസിം സാഹിബ് ചെയര്‍മാന്‍ ആയ ശേഷം ഇതാദ്യമായി എംഎസ്എഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി വിജയിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !